കൽപറ്റ ∙ പാടികളിലെയും അട്ടമല, പടവെട്ടിക്കുന്ന്, കൊയ്നാക്കുളം എന്നിവിടങ്ങളിലെയും കുടുംബങ്ങളെ മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പട്ടികയിൽ ഉൾപെടുത്തി പട്ടിക നൽകണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിൽ അപാകതയെന്ന ആരോപണവുമായി ദുരന്തബാധിതർ. പട്ടികയിൽ ഉൾപ്പെടാതെ പോയ കുടുംബങ്ങളുടെ പരാതി പരിഹരിക്കാനായി ലാൻഡ് റവന്യു കമ്മിഷണർ അധ്യക്ഷനായ സമിതി രൂപീകരിച്ചിരുന്നു. അപ്പീൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള 17 അപ്പീലുകളിലുൾപ്പടെ എല്ലാ അപേക്ഷകളിലും ഹിയറിങ് നടത്തി ജനുവരി 31നകം അന്തിമ പട്ടിക സർക്കാരിന് നൽകണമെന്നായിരുന്നു നിർദേശം.
എന്നാൽ, ദുരന്തബാധിതരായ 60 ആളുകൾ ഹിയറിങ്ങിൽ പങ്കെടുക്കാനായി കലക്ടറേറ്റിൽ എത്തിയെങ്കിലും ആരെയും കോൺഫറൻസ് ഹാളിലേക്ക് ഉദ്യോഗസ്ഥർ കടത്തിവിട്ടില്ല. കൊയ്നാക്കളും, പടവെട്ടിക്കുന്ന്, അട്ടമല ഭാഗത്തെയും പാടികളിലുള്ളവരെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്നു പരാതി നൽകിയ ജനശബ്ദം ആക്ഷൻ കൗൺസിൽ ചെയർമാനെ മാത്രമേ ഹിയറിങ്ങിൽ പങ്കെടുപ്പിക്കുകയുള്ളൂവെന്ന നിലപാടിലായിരുന്നു അധികൃതർ.
ഇത് അംഗീകരിക്കാനാകില്ലെന്നു ദുരന്തബാധിതർ ശഠിച്ചതോടെ കൺവീനറെയും ഹിയറിങ്ങിന് വിളിക്കാമെന്നു തീരുമാനിച്ചു. 1 MINUTE AGO 8 MINUTES AGO 16 MINUTES AGO ജനശബ്ദം ആക്ഷൻ കൗൺസിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണു ലാൻഡ് റവന്യു കമ്മിഷണർ അധ്യക്ഷനായ സമിതിയെ രൂപീകരിച്ചത്. ലിസ്റ്റിൽ ഉൾപ്പെടാതെപോയ എല്ലാ കുടുംബങ്ങളെയും ഹിയറിങ്ങിനു വിളിക്കണമെന്നു സർക്കാർ ഉത്തരവിൽ നിർദേശമുണ്ടെങ്കിലും കലക്ടറേറ്റിൽ അതു പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം. ഓൺലൈൻ ഹിയറിങ്ങിനായി നൽകിയ ലിങ്കിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം പലർക്കും കയറാനുമായില്ല.
ലിസ്റ്റിൽ ഉൾപ്പെടാതെപോയവരെയെല്ലാം ഒന്നുകൂടി ഹിയറിങ്ങിനു വിളിച്ചുവരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
പരാതികൾ നേരിൽ കേട്ടതിനുശേഷം എത്രയും വേഗം എല്ലാ ദുരന്തബാധിതരെയും ഉൾപ്പെടുത്തി ഗുണഭോക്തൃപട്ടിക അന്തിമമാക്കണമെന്നാണ് ആവശ്യം. ഈ മാസം ടൗൺഷിപ് വീടുകളിൽ 178 എണ്ണം ദുരന്തബാധിതർക്കു കൈമാറാനിരിക്കുമ്പോഴും എല്ലാ ദുരന്തബാധിതരെയും ഗുണഭോക്തൃപട്ടികയിൽ ഉൾപെടുത്താനായിട്ടില്ലെന്നതാണു പ്രതിസന്ധി.
ദുരന്ത നിവാരണ വകുപ്പ് അണ്ടർ സെക്രട്ടറി, കലക്ടർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രതിനിധി എന്നിവർ അംഗങ്ങളായ സമിതിയാണു കൂടുതൽ കുടുംബങ്ങളെ കൂട്ടിച്ചേർത്തു ഗുണഭോക്തൃപട്ടിക അന്തിമമാക്കുക. പുനരധിവാസത്തിനായി സർക്കാർ പ്രസിദ്ധീകരിച്ച രണ്ടാംഘട്ട
(ബി) പട്ടികയിൽ ഉൾപെടാനുള്ള മാനദണ്ഡം, നോ ഗോ സോണിൽ നിന്ന് 50 മീറ്റർ പരിധിയിൽ ഒറ്റപ്പെട്ട വീടുകൾ എന്നു നിജപ്പെടുത്തിയതാണു പാടികളിലെ കുടുംബങ്ങൾക്ക് തിരിച്ചടിയായത്.
പാടികളെന്നു ഉത്തരവിൽ കൃത്യമായി സൂചിപ്പിച്ചിട്ടില്ലെന്ന കാരണത്താൽ അധികൃതർ കയ്യൊഴിയുകയായിരുന്നു.
ദുരന്തഭൂമിക്കു സമീപത്തെ എസ്റ്റേറ്റ് പാടികളിൽ പലതും പതിറ്റാണ്ടുകൾ പഴക്കമുള്ളതിനാൽ താമസയോഗ്യമല്ല. ദുരന്തത്തിനു ശേഷം താമസക്കാർ ഒഴിഞ്ഞു പോയതോടെ പാടികൾ കാടുകയറിയ നിലയിലുമാണ്. ഇതേ അവസ്ഥയിലാണു പടവെട്ടിക്കുന്നുകാരും.
ചൂരൽമല സ്കൂൾ മുതൽ പടവെട്ടിക്കുന്ന് വരെയുള്ള 4 കിലോമീറ്റർ റോഡിൽ ഭൂരിഭാഗവും ഉരുൾപൊട്ടലിൽ പുഴ വഴിമാറിയൊഴുകി തകർന്നു.
നോ ഗോ സോണിൽ നിന്നു 50 മീറ്റർ പരിധിയിലെ വീടുകളെ പരിഗണിച്ച 2-ാം ഘട്ട (ബി) പട്ടികയിൽ പ്രദേശത്തെ 30 വീടുകളിൽ 3 വീടുകൾ മാത്രമാണു ഉൾപ്പെട്ടത്.
കുടുംബങ്ങൾക്ക് വീടുകളിലെത്താനുള്ള റോഡ് പൂർണമായും ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നോ ഗോ സോൺ ആയി അടയാളപ്പെടുത്തിയ ഭാഗമാണ്. ഇത്തരം പ്രദേശങ്ങളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അവഗണിക്കുകയായിരുന്നു.
വെള്ളാർമല സ്കൂൾ പുനർനിർമാണം:സ്ഥലപരിശോധന നടത്തി
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ.
വൊക്കേഷനൽ എച്ച്എസ്എസിനായി പുതിയ കെട്ടിടം നിർമിക്കുന്നതിനു സ്ഥലപരിശോധന നടത്തി. വെള്ളരിമല വില്ലേജിലെ 6 ഭൂമികളാണു പരിശോധിച്ചത്. ചൂരൽമല വയോജനവിശ്രമ കേന്ദ്രത്തിനു സമീപം മേപ്പാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 2.5 ഏക്കർ ഭൂമിയും സ്കൂൾ നിർമാണത്തിനായി പരിഗണിക്കുന്നുണ്ട്.
മുണ്ടക്കൈ ഗവ.
എൽപി സ്കൂളും പുനർനിർമിക്കും. ദുരന്തസാധ്യത കൂടി പരിഗണിച്ചു സുരക്ഷിതമാണോയെന്നുറപ്പുവരുത്തിയ ശേഷമാകും ഭൂമിയേതെന്ന് അന്തിമമാക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമാണു പരിശോധനയ്ക്കെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

