മീനങ്ങാടി ∙ കൊയ്ത്തുകാലത്തു നെൽവയലുകൾ കീഴടക്കി അയൽജില്ലകളിൽനിന്നെത്തിയ കൊയ്ത്തു യന്ത്രങ്ങളും ഇതരസംസ്ഥാനത്തൊഴിലാളികളും. കണ്ണൂർ, പാലക്കാട് ജില്ലകളിൽ നിന്നാണ് കൂടുതൽ കൊയ്ത്ത് യന്ത്രങ്ങൾ എത്തുന്നത്. പലയിടങ്ങളിലും പാടശേഖര സമിതികൾക്കു കൊയ്ത്ത് യന്ത്രങ്ങളുണ്ടെങ്കിലും തിരക്കു കാരണം ആവശ്യസമയത്ത് ലഭ്യമാകാത്തതും വേഗത കുറവുമാണ് കർഷകരും പാടശേഖര സമിതികളും അയൽ ജില്ലകളെ ആശ്രയിക്കാൻ കാരണം. മുൻപ് വയലിലിറങ്ങിയുള്ള കൊയ്ത്ത് ആദിവാസി വിഭാഗത്തിൽ നിന്നുള്ള തൊഴിലാളികൾ ചേർന്നാണ് നടത്തിയിരുന്നത്.
ഇടക്കാലത്ത് ആ മേഖലയിലും ഇതരസംസ്ഥാനതൊഴിലാളികൾ എത്തി.
വളരെ വേഗത്തിൽ നെല്ല് കൊയ്തെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ, ജോലിക്ക് ആളെ കിട്ടാതെ ബുദ്ധിമുട്ടുന്ന നെൽ കർഷകർക്കും ഒരു ആശ്വാസമായിരുന്നു. വയലിലിറങ്ങി തൊഴിലാളികൾ കൊയ്യുന്ന പതിവ് അധികമാരും പിന്തുടരുന്നില്ല. യന്ത്രങ്ങൾ ഉപയോഗിച്ചാണ് കൊയ്ത്ത് പൂർണമായും നടത്തുന്നത്. യന്ത്രങ്ങൾ നിയന്ത്രിക്കുന്നതിലേറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്. ബംഗാൾ, അസാം സ്വദേശികളാണ് നെൽ കൃഷിയുമായി ബന്ധപ്പെട്ട
എല്ലാ യന്ത്രങ്ങളെയും കൂടുതലായും നിയന്ത്രിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

