കണിയാമ്പറ്റ ∙ നിർമാണ പ്രവൃത്തിയിലെ അപാകത കാരണം പച്ചിലക്കാട്– മീനങ്ങാടി റോഡിൽ അപകട സാധ്യത വർധിക്കുന്നു.
2020 ജൂലൈയിൽ 50 കോടിയിൽ അധികം രൂപ ചെലവിട്ട് ഉന്നത നിലവാരത്തിൽ പൂർത്തിയാക്കിയതാണു റോഡ്. നിർമാണ സമയത്തു തന്നെ അപാകത ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും അധികൃതർ വേണ്ട
പരിശോധനകൾ നടത്താതിരുന്നതാണ് ഇന്നത്തെ അവസ്ഥയ്ക്കു കാരണമെന്നു നാട്ടുകാർ പരാതിപ്പെടുന്നു.
പച്ചിലക്കാട് മുതൽ വരദൂർ വരെയുള്ള ഭാഗങ്ങളിൽ ഒട്ടേറെ ഭാഗത്തു റോഡ് ഭാഗികമായി തകർന്നിരിക്കുകയാണ്. പച്ചിലക്കാട്, വരദൂർ പാലം, താഴെ വരദൂർ, കരണി എന്നിവിടങ്ങളിലാണു കൂടുതലായും തകർന്നത്.
പലയിടത്തും കുഴികളും രൂപപ്പെടുകയും ടാർ നീങ്ങി പോയ സ്ഥിതിയിലും ആണ്. കനത്ത മഴയിലാണ് ഈ ഭാഗങ്ങളിൽ ടാറിങ് പൂർത്തീകരിച്ചത്.
ടെൻഡറിന്റെ ഭാഗമായുളള ഒട്ടേറെ പ്രവൃത്തികൾ ഇനിയും പൂർത്തീകരിക്കാനുണ്ട്.
കുറച്ചു നാൾ മുൻപ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും അവിടെയെല്ലാം വീണ്ടും പൊളിഞ്ഞിരിക്കുകയാണ്. ടാറിങ്ങിൽ വിള്ളലുകൾ ഇല്ലാത്ത സ്ഥലങ്ങൾ കുറവാണ്.
പലയിടത്തും നടപ്പാത, ഓവുചാലുകൾ എന്നിവയുടെ ജോലികൾ പൂർത്തിയാക്കിയിട്ടില്ല. ഇക്കാര്യത്തിൽ ഉടൻ ഇടപെടലുകൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

