മുള്ളൻകൊല്ലി ∙ ഏറെക്കാലത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ശേഷം നവീകരണം പൂർത്തിയാക്കിയ മുള്ളൻകൊല്ലി–പാടിച്ചിറ– മരക്കടവ്–പെരിക്കല്ലൂർ റൂട്ടിലെ വേങ്ങശേരി കവലയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. റോഡരികിലെ പാറയിൽ തട്ടി കഴിഞ്ഞരാത്രിയും അപകടമുണ്ടായി. ശശിമല ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് പാറയിൽ തട്ടി അപകടത്തിൽ പെട്ടത്.
അടുത്തകാലത്തുണ്ടാവുന്ന അഞ്ചാമത്തെ അപകടമാണിതെന്നു നാട്ടുകാർ പറയുന്നു.
റോഡിലേക്കു തള്ളി നിൽക്കുന്ന പാറ നീക്കംചെയ്യാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. നാട്ടുകാർ പലവട്ടം ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
കേന്ദ്രസർക്കാരിന്റെ ഭാരത് മാലാ പദ്ധതിയിയാണ് ഈ റോഡ് നവീകരിച്ചത്. ഈ അപകട
സ്ഥലത്തിനടുത്ത് പാതയോരം ഇടിഞ്ഞ് അഗാധ ഗർത്തമുണ്ടായ സ്ഥലവും സുരക്ഷിതമല്ല. മഴക്കാലമാണെന്ന കാരണം പറഞ്ഞ് പാതയോരം കെട്ടിയുറപ്പാക്കാൻ കരാറുകാർ തയാറായിട്ടില്ല.
വലിയവളവും ഇറക്കവുമുള്ള സ്ഥലത്ത് ഒരു റിബൽ കെട്ടിവച്ചതു മാത്രമാണ് അധികൃതർ ചെയ്ത മുന്നറിയിപ്പ്. 15 അടിയിലേറെ ആഴമുള്ള ഭാഗത്തിനരികിലൂടെയാണ് സ്കൂൾകുട്ടികളും കടന്നുപോകുന്നത്. വഴിയെ വാഹനങ്ങൾ വരുമ്പോൾ മാറിനിൽക്കാനിടമില്ല.
വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും ഇടമില്ല. ഇല്ലിച്ചുവട്, മരക്കടവ് ഭാഗത്ത് റോഡ് തകർന്നിട്ടുമുണ്ട്.
വാഴക്കവലയിൽ കുറെഭാഗം കുഴികളായി.
മരക്കടവ് തോണിക്കടവ് മുതൽ പെരിക്കല്ലൂർ വരെയുള്ള ഭാഗവും തകർന്നടിഞ്ഞു. മഴമാറിയതിനാൽ കരാർ പ്രകാരമുള്ള മുഴുവൻ പ്രവർത്തികളും ഉടൻ പൂർത്തീകരിക്കണമെന്നും ഈ റൂട്ടിലെ അപകടഭീഷണിയൊഴിവാക്കാൻ സത്വര നടപടികൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

