മാനന്തവാടി ∙ കടുവയെ ചത്ത നിലയിൽ കണ്ടതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് മാനന്തവാടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സിവില്‍ ജഡ്ജി എസ്.അമ്പിളി വെറുതെ വിട്ടു. തോല്‍പ്പെട്ടി അപ്പപ്പാറ ചക്കിണി വീട്ടില്‍ രാജന്, കണ്ണമംഗലം വീട്ടില്‍ ഭരതന് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
2011 ഡിസംബര്‍ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. തോല്‍പ്പെട്ടി പുലിവാല് മൂല എന്ന സ്ഥലത്തെ തിരുള് കുന്ന് വീരബാഹു എന്നയാളുടെ സ്വകാര്യ ഭൂമിയിലെ വേലിയില്‍ കുരുങ്ങി ചത്ത നിലയിലായിരുന്നു കടുവയെ കണ്ടെത്തിയത്.
പ്രതികളുടെ കൃഷിയിടത്തില്‍ കാട്ടുമൃഗങ്ങള്‍ കയറുന്നതില്‍ നിന്നും തടയുന്നതിനു സ്ഥാപിച്ച കെണിയില്‍ കടുവ കുടുങ്ങി കൊല്ലപ്പെട്ടു എന്നായിരുന്നു കേസ്.
വീരബാഹുവിനെ മൂന്നാം പ്രതിയായി ചേർത്തിരുന്നെങ്കിലും വിചാരണക്കാലയളവിൽ അദ്ദേഹം മരിച്ചു. പ്രതികള്‍ക്കെതിരെ മതിയായ തെളിവു ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് കണ്ടാണ് പ്രതികളെ വെറുതെ വിട്ടത്.
പ്രതികള്‍ക്ക് വേണ്ടി അഡ്വക്കേറ്റുമാരായ വി.കെ.സുലൈമാന്‍, നൗഫല്‍ ബാരിക്കല്‍ എന്നിവര്‍ ഹാജരായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]