ബത്തേരി ∙ ചീരാലിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കഴിഞ്ഞ ദിവസം അകപ്പെട്ട പുലിയെ കാട്ടിൽ തുറന്നുവിട്ടു.
ചീരാലിലും പരിസര പ്രദേശങ്ങളിലും വളർത്തുമൃഗങ്ങളെ ആക്രമിച്ച് ഭീതി പടർത്തിയ പുലിയാണ് ബുധനാഴ്ച പുലർച്ചെ കൂട്ടിലായത്. ആറു വയസ്സു പ്രായമുള്ള ആൺപുലിയാണ് കൂട്ടിൽ കുടുങ്ങിയത്.
പുലിയെ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വിലയിരുത്തിയ ശേഷമാണ് വ്യാഴാഴ്ച ഉച്ചയോടെ വയനാട് വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നു വിട്ടത്.
കൂട്ടിലായ ശേഷം കൂടിന്റെ കമ്പിയിൽ മുഖമിടിച്ച് നിസാര പരുക്കുകൾ മാത്രമേ പുലിക്കുള്ളു. മുത്തങ്ങ അസി.
വൈൽഡ് ലൈഫ് വാർഡൻ സഞ്ജയ്കുമാർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ മുരളീധരൻ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]