
കൽപറ്റ ∙ വയനാട്ടിലെ തേയിലത്തോട്ടങ്ങളിൽ കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ സ്ഥാപിച്ച് ഹാരിസൺസ് മലയാളം. മണ്ണിടിച്ചിൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പുകളും കാലാവസ്ഥാ വിവരങ്ങളും ദുരന്ത നിവാരണ അതോറിറ്റിക്കും എസ്റ്റേറ്റ് മാനേജർമാർക്കും ഇതുവഴി ലഭ്യമാകും.
ബെംഗളൂരുവിലെ അഗ്രിഹോക് ടെക്നോളജീസുമായി ചേർന്നാണ്, മണ്ണിടിച്ചിലുണ്ടായ സെന്റിനൽ റോക്ക് എസ്റ്റേറ്റ് ഉൾപ്പെടെ 11 തോട്ടങ്ങളിലായി 35 ഫൈലോ കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ സ്ഥാപിച്ചത്.
സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ചുള്ള 2–ാം ഘട്ടത്തിൽ 25 കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ കൂടി സ്ഥാപിക്കും. കഴിഞ്ഞ ജൂലൈ 30ന് സെന്റിനൽ റോക്ക് എസ്റ്റേറ്റിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 13 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് കമ്പനിക്കുണ്ടായത്.
തേയിലത്തോട്ടങ്ങൾ, തൊഴിലാളി ലയങ്ങൾ, ജലവിതരണ സംവിധാനങ്ങൾ, ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. നിലവിൽ നിയന്ത്രിത രീതിയിൽ 40 ശതമാനം ശേഷിയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.
സംസ്ഥാനത്ത് 5 ജില്ലകളിലും തമിഴ്നാട്ടിൽ ഒരു ജില്ലയിലും കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]