
കുന്നമ്പറ്റയും കാട്ടാനകളുടെ താവളമാകുന്നു
കുന്നമ്പറ്റ ∙ ചെമ്പ്ര മലയിൽ നിന്ന് എത്തുന്ന കാട്ടാനകൾ കുന്നമ്പറ്റയിൽ താവളമാക്കി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കുന്നമ്പറ്റയിലെ സ്വകാര്യ എസ്റ്റേറ്റിൽ തമ്പടിക്കുന്ന കാട്ടാനകൾ കൃഷിയിടങ്ങളിലും വീടുകളിലും എത്തുകയാണ് ഇപ്പോൾ. കുന്നമ്പറ്റ എട്ടാം നമ്പർ, സീതാറാം വയൽ പ്രദേശങ്ങളിൽ ഒറ്റയ്ക്കും നാലും അഞ്ചും ആനകൾ അടങ്ങിയ കൂട്ടങ്ങളും ആയി ആനകൾ ഇറങ്ങുകയാണ്. തിങ്കളാഴ്ച രാത്രി കുന്നമ്പറ്റ നിവ്യ ഗാർഡനിൽ നിതിൻ വസന്തിന്റെ വീട്ടിൽ എത്തിയ കാട്ടാന വീടിന്റെ മതിൽ തകർക്കുകയും കാപ്പി, തെങ്ങ് എന്നിവ നശിപ്പിക്കുകയും ചെയ്തു. പ്രദേശത്തു കാട്ടാന ശല്യത്തെ തുടർന്നു രാത്രികളിൽ ആരും പുറത്തിറങ്ങാറില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]