പനമരം∙ കൃഷിയിടങ്ങളിൽ കാട്ടാനകളുടെയും പുഴകളിൽ മുതലകളുടെയും ശല്യം ഏറുന്നു. വലിയ പുഴയിൽ കീഞ്ഞുകടവ് മുതൽ കൂടൽകടവ് വരെയുള്ള ഭാഗത്ത് മുതലകളുടെയും ശല്യം ഏറിയതോടെ നാട്ടുകാർ ആശങ്കയിലാണ്. വേനൽ ആരംഭത്തിൽ തന്നെ വലിയ പുഴയിൽ വെള്ളം താഴ്ന്നു തുടങ്ങിയതോടെയാണ് കരയ്ക്കും മണൽത്തിട്ടകളിലും വലിയ മുതലകൾ കയറിക്കിടക്കുന്നത് പതിവായത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജില്ലയിലെ ചെറുതും വലുതുമായ പുഴകളിൽ മുതല, ചീങ്കണ്ണി എന്നിവയെ കാണാറുണ്ടെങ്കിലും ഇപ്പോൾ കരയ്ക്ക് കയറിക്കിടക്കുന്നതിൽ ഏറെയും വലുപ്പമുള്ളവയാണെന്ന് നാട്ടുകാർ പറയുന്നു.
ആവശ്യത്തിലധികം തീറ്റ ലഭിക്കുന്നതും മുതലകൾക്ക് വളരാൻ പറ്റിയ കാലാവസ്ഥയുമാണു ഇവ പെരുകാൻ കാരണം. പെട്ടെന്ന് കാണുമ്പോൾ പാറപോലെ തോന്നിക്കുന്ന ഇവ ആളനക്കം കണ്ടാൽ പാഞ്ഞടുക്കുന്നതും വലിയ ശബ്ദത്തോടെ പുഴയിലേക്ക് ചാടുന്നതും ഭയപ്പെടുത്തും. 3 വർഷം മുൻപ് തുണി അലക്കുന്നതിനായി വലിയ പുഴയിൽ ഇറങ്ങിയ വീട്ടമ്മയെ മുതല ആക്രമിച്ച് പരുക്കേൽപിച്ചിരുന്നു.
ഇതിനു ശേഷം ശ്രദ്ധിച്ചാണ് പലരും പുഴയിൽ ഇറങ്ങുന്നത്. 7 MINUTES AGO 19 MINUTES AGO 30 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

