പുൽപള്ളി ∙ ഗോത്രജനതയുടെ ഭൂമിപ്രശ്നത്തിനു പരിഹാരമെന്ന് സദാസമയവും സർക്കാർ പ്രഖ്യാപിക്കുമ്പോഴും ദേവർഗദ്ദ മാടപ്പള്ളിക്കുന്ന് ഊരിൽ ഒന്നരയേക്കർ സ്ഥലത്ത് കഴിയുന്നത് 37 കുടുംബങ്ങൾ. ആകെയുള്ളത് 17 വീടുകൾ. ചില വീടുകളിൽ രണ്ടും മൂന്നും കുടുംബങ്ങൾ കഴിയുന്നു.
ഒന്നരപതിറ്റാണ്ടു മുൻപ് ട്രൈബൽ വകുപ്പ് നിർമിച്ച വീടുകളിൽ പലതും തകർന്ന അവസ്ഥയിലും. ഊരിലെ ഒരാളുടെ പേരിലുള്ള സ്ഥലമാണ് വീട് നിർമാണത്തിനു ഇത്രയും പേർക്കായി വീതംവച്ചത്. കൂട്ടുപട്ടയമായതിനാൽ മിക്കവർക്കും കൈവശരേഖയില്ല.
ഭൂമിയുടെ നികുതിശീട്ട് ഇല്ലാത്തതിനാൽ തങ്ങൾക്ക് സർക്കാരിന്റേയോ പഞ്ചായത്തിന്റേയോ യാതൊരു ആനുകൂല്യവും കിട്ടുന്നില്ലെന്ന് ഊരുകാർ പറയുന്നു.
വിറകിനു വനത്തിൽ പോയപ്പോൾ കടുവകൊന്ന കൂമന്റെ വീടും ഇവിടെയാണ്. കൂമന്റെ മരണശേഷം ഇവിടെയെത്തിയ മന്ത്രിയും കലക്ടറുമെല്ലാം ഭൂമിയും വീടും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും നടപടികളായില്ല. ഓരോ കുടുംബത്തിനും ഒരേക്കർവീതം സ്ഥലവും വീടും നൽകാമെന്നാണ് വാഗ്ദാനം.
സ്വന്തമായി സ്ഥലമോ അടുപ്പു പുകയ്ക്കാൻ ചുള്ളിവിറകോ എടുക്കാനില്ലാത്തതിനാലാണ് ഗോത്രജനത വിറകിനു വനത്തെ ആശ്രയിക്കേണ്ടി വരുന്നത്. 5 MINUTES AGO 33 MINUTES AGO 43 MINUTES AGO കൂമൻ മരിച്ച സമയത്ത് ഉദ്യോഗസ്ഥരെത്തി സർവേ നടത്തിയിരുന്നു.കൂമന്റെ മകൻ രവിക്ക് വനംവകുപ്പ് വാഗ്ദാനംചെയ്ത ജോലിയും സഹായധനത്തിന്റെ ബാക്കിയും ഇതുവരെ നൽകിയിട്ടില്ല.
ഡിസംബർ 20നാണ് വണ്ടിക്കടവ് വനപ്രദേശത്ത് കൂമൻ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

