മേപ്പാടി∙ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ ഒഴുകിപ്പോകുമ്പോഴും മകൾ നൈസയെ മാറോടുചേർത്തു പിടിച്ച ജസീല പുതുവർഷത്തിൽ പ്രതീക്ഷകളുടെ കട തുറന്നു.
4 വയസ്സുകാരിയായ മകൾ നൈസയുടെ പേരിൽ ‘നൈസ ലിറ്റിൽ ലക്സ്’ എന്ന കട മേപ്പാടിയിലാണു തുടങ്ങിയത്.
കുഞ്ഞുടുപ്പുകൾ, ചെരിപ്പുകൾ, കളിപ്പാട്ടങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവയാണു കടയിൽ.
ജസീല, ഭർത്താവ് ഷാജഹാൻ, മക്കളായ ഹിന, ഫൈസ, നൈസ, ഷാജഹാന്റെ മാതാപിതാക്കളായ മുഹമ്മദ് കുട്ടി, ജമീല, മുഹമ്മദ് കുട്ടിയുടെ ജ്യേഷ്ഠൻ ഹംസ, 2 പേരക്കുട്ടികൾ എന്നിവരാണു മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ രാത്രി ചൂരൽമലയിലെ വീട്ടിലുണ്ടായിരുന്നത്. ഇവരിൽ ജസീലയും നൈസയും മാത്രമാണു രക്ഷപ്പെട്ടത്.
മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ നൈസയെ പ്രധാനമന്ത്രി നരേന്ദ്ര മോദി താലോലിക്കുന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാപ്പംകൊല്ലിയിലെ വാടക വീട്ടിലാണിപ്പോൾ നൈസയും ജസീലയും. കുടുംബശ്രീ മൈക്രോ പ്ലാനിലൂടെ തുടങ്ങിയ കട
നടൻ വിനോദ് കോവൂർ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖിന് കളിപ്പാട്ടം നൽകി നൈസ ആദ്യ വിൽപന നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

