കൽപറ്റ ∙ ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ പണം വാഗ്ദാനം ചെയ്ത് 77 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ഉത്തർ പ്രദേശ് ബാറെലി സ്വദേശി ആകാശ് യാദവിനെ (25) വയനാട് സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും വിശാഖപട്ടണത്തു നിന്നു പിടികൂടി. ചുണ്ടേൽ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ജൂണിൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയാണു പരാതിക്കാരനെ ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്.
യുവതി അയച്ചു നൽകിയ വ്യാജ മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്തു ട്രേഡിങ് നടത്തുകയും ഇവർ നിർദേശിച്ച അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിക്കുകയുമായിരുന്നു.
പിന്നീടു ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണു തട്ടിപ്പാണെന്നു മനസ്സിലായത്. സൈബർ പൊലീസിന്റെ അന്വേഷണത്തിൽ തട്ടിപ്പുസംഘം കംബോഡിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നു കണ്ടെത്തി.
തുടർന്നു നടത്തിയ അന്വേഷണമാണ് ആകാശ് യാദവിലേക്ക് എത്തിയത്. മറ്റൊരു സൈബർ തട്ടിപ്പ് കേസിൽ വിശാഖപട്ടണം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.
കോടതിയുടെ വാറന്റുമായി വിശാഖപട്ടണം ജയിലിൽ എത്തിയെങ്കിലും ഇയാൾക്കു ജാമ്യം ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണു വിശാഖപട്ടണത്തുനിന്നും പൊലീസ് പ്രതിയെ പിടികൂടിയത്. സൈബർ സ്റ്റേഷൻ എസ്ഐ മുസ്തഫ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജോജി ലൂക്ക, കെ.എ.സലാം, സിവിൽ പൊലീസ് ഓഫിസർമാരായ അനീസ്, ഷൈജൽ, ലിൻരാജ്, പ്രവീൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

