കൽപറ്റ ∙ വയനാട് ചീരാലിൽ ദിവസങ്ങളായി ജനങ്ങളുടെ സ്വൈര്യം കെടുത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. നാലു കൂടുകളാണ് പുലിയെ പിടികൂടാനായി വനം വകുപ്പ് ചീരാലിൽ സ്ഥാപിച്ചിരുന്നത്.
പുലിയെ കുപ്പാടി പച്ചാടിയിലെ വന്യമൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലർച്ചെ ചീരാല്‍ ടൗണിൽ പുലിയെത്തിയിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയാണ് ടൗണിനോട് ചേര്‍ന്നുള്ള പുളിവേലില്‍ ബിജുവിന്റെ വീട്ടുമുറ്റത്ത് പുലിയെത്തിയതും നാട്ടുകാരിൽ ഭീതി പരത്തിയിരുന്നു. പുലിയുടെ ആക്രമണത്തിൽ ചീരാലിലെ ഇരുപതോളം വളര്‍ത്തുമൃഗങ്ങള്‍ക്കാണ് ജീവന് നഷ്ടമായത്. കഴിഞ്ഞ മാസം ഒരു പുലിയെ നമ്പ്യാര്‍കുന്ന് ഭാഗത്തു നിന്ന് പിടികൂടിയിരുന്നു.
എന്നാൽ പിന്നീടും പലയിടങ്ങളിലും പുലിയുടെ സാന്നിധ്യവും ആക്രമണവുമുണ്ടായി. ചീരാലിൽ കരടിയുടെയും സാന്നിധ്യമുണ്ടായിരുന്നു.
കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കരടിയെ ഇതുവരെ പിടികൂടാനായിട്ടില്ല. വേടന്‍കോട് എസ്റ്റേറ്റില്‍ വച്ച കൂട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ പുലി കുടുങ്ങിയത്.
പുളിഞ്ചാല്‍ വേടന്‍കോട് എസ്റ്റേറ്റിലെ കാട് പൂര്‍ണമായും വെട്ടിനീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളുടെ യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
300 ഏക്കര്‍ വരുന്ന എസ്റ്റേറ്റ് കാടുപിടിച്ചുകിടക്കുകയാണ്. പുലി, കരടി, പന്നി, കാട്ടാട്, മയില്‍, കുരങ്ങ് തുടങ്ങിയവ ഇനം വന്യജീവികള്‍ എസ്റ്റേറ്റ് താവളമാക്കിയത് പരിസരത്തുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്.
വന്യജീവികള്‍ കാരണം വിളകളും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് തക്കതായ പരിഹാരധനം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.സി.കെ. തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ജെ.ഐ.
രാജു, ടി.കെ. രാധാകൃഷ്ണന്, ടി.
ഗംഗാധരന്, വി.എസ്. സദാശിവന്, എ.
സലിം എന്നിവര്‍ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]