കാലാവസ്ഥ ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിനു വിലക്കില്ല.
ഭവന അറ്റകുറ്റപ്പണി:അപേക്ഷിക്കാം
കൽപറ്റ ∙ ജില്ലയിലെ ഉൾനാടൻ മത്സ്യതൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഭവന അറ്റകുറ്റപ്പണി പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ റജിസ്റ്റർ ചെയ്ത എഫ്ഐഎംഎസ് ഐഡന്റിഫിക്കേഷൻ നമ്പർ ലഭിച്ചിട്ടുള്ളവരുമായ മത്സ്യത്തൊഴിലാളിയോ പെൻഷനറോ ആയിരിക്കണം.
ഒരു ലക്ഷം രൂപ വരെയാണ് ധനസഹായമായി അനുവദിക്കുക. 8 വർഷം പഴക്കമുള്ളതും വാസ യോഗ്യമല്ലാത്തതുമായ വീട് സ്വന്തം പേരിലോ പങ്കാളിയുടെ പേരിലോ ഉള്ളവരായിരിക്കണം.
അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം 10നു മുൻപു പൂക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസിലോ തളിപ്പുഴ, കാരാപ്പുഴ മത്സ്യഭവനുകളിലോ നൽകണം. 9497450499.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]