പുളിഞ്ഞാൽ ∙ കാട്ടുപൂച്ചയുടെ ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരൻ അടക്കം 4 പേർക്ക് പരുക്കേറ്റു. പുഴക്കര നിയാസ് (24), കോട്ടമുക്കത്ത് ഉന്നതിയിലെ രാജു (45), മൂത്താൻ നസീമ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജി.എൽ.
പ്രശാന്ത് എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സ തേടി.പുളിഞ്ഞാൽ ടൗണിനു സമീപത്തെ കോതംകുളം വാടക ക്വാർട്ടേഴ്സിലും പരിസരത്തും വച്ച് ഇന്നലെ വൈകിട്ട് ആണ് സംഭവം.
നിയാസിന്റെ വീട്ടിലാണ് ആദ്യം കാട്ടുപൂച്ചയെ കണ്ടത്. തുടർന്ന് ഇതിനെ മുറിയിൽ പൂട്ടിയിട്ടെങ്കിലും ജനൽ വഴി പുറത്ത് ചാടുകയും നിയാസിനെ മാന്തി പരുക്കേൽപിച്ച ശേഷം ഓടി മറയുകയുമായിരുന്നു. ഇതിനിടെ ഓട്ടോയിൽ വരികയായിരുന്ന രാജു റോഡിൽ കണ്ട
കാട്ടു പൂച്ചയെ തുരത്താൻ ശ്രമിക്കവേ ഇദ്ദേഹത്തെയും ആക്രമിച്ചു.പിന്നീട് സമീപത്തെ ക്വാർട്ടേഴ്സിലേക്കു കയറുകയും അവിടെ വച്ച് നസീമയുടെ കാലിന് കടിച്ചു പരുക്കേൽപിക്കുകയുമായിരുന്നു.
തുടർന്ന് വാർഡംഗം പി. ഷൈജിയുടെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ വി.കെ.
ഷാജിയും സംഘവും ഇതിനെ മുറിയിൽ പൂട്ടിയിട്ടു.നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് എത്തിയ വെള്ളമുണ്ട സെക്ഷൻ ഫോറസ്റ്റ് അധികൃതരും മാനന്തവാടി ആർആർടി സംഘവും ക്വാർട്ടേഴ്സിനകത്ത് വച്ച് കാട്ടുപൂച്ചയെ പിടികൂടി.
ഇതിനെ പിടികൂടുന്നതിനിടെയാണു ആർആർടി സംഘത്തിലെ ജി.എൽ. പ്രശാന്തിനെ ആക്രമിച്ചത്.
പിടികൂടിയ കാട്ടുപൂച്ചയെ മാനന്തവാടി ആർആർടി ക്യാംപിലെത്തിച്ചു. 12 വയസ്സ് പ്രായം ഉള്ളതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]