പനമരം∙ ബീനാച്ചി – പനമരം റോഡിലെ തുടർച്ചയായുള്ള വാഹനാപകടങ്ങൾക്ക് തടയിടണമെന്ന ആവശ്യം ശക്തമാകുന്നു. നെല്ലിയമ്പം വഴിയുള്ള ഈ റോഡിൽ കേണിച്ചിറയ്ക്കും മാത്തൂർ വയലിനും ഇടയിലാണ് അപകടങ്ങൾ ഏറെയും.
ശനി രാത്രി 10.30 ന് കാറ്റാടിക്കവല വളവിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതത്തൂണുകളിൽ ഇടിച്ച് ഓവുചാലിലേക്ക് മറിഞ്ഞതാണ് ഒടുവിലത്തേത്.
നടവയലിൽ നിന്നും ബത്തേരി ഭാഗത്തേക്ക് പോകുന്ന കാറാണ് രണ്ട് പോസ്റ്റുകൾ ഇടിച്ചു തകർത്ത് ചാലിലേക്ക് മറിഞ്ഞത്.കാറിന്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഈ റോഡിൽ സ്ഥിരം അപകടമേഖലകളിൽ ഒന്നാണിവിടം.മറ്റൊരു അപകടമേഖലയായ ചോയിക്കൊല്ലിയിൽ കഴിഞ്ഞദിവസം വീണ്ടും അപകടമുണ്ടായി. നിയന്ത്രണം വിട്ട
കാർ പാതയോരത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ചു തകർത്ത് ഓവുചാലിലേക്ക് മറിഞ്ഞു.
അപകടത്തിൽ ഗുഡ്സ് ഓട്ടോ പൂർണമായും കാറിന്റെ മുൻ ഭാഗവും തകർന്നു. വീതി കൂട്ടി റോഡ് നവീകരിച്ച ശേഷമാണ് ഈ റോഡിൽ ചെറുതും വലുതുമായ അപകടങ്ങൾ തുടർക്കഥയായത്. അപകടങ്ങൾ പതിവായിട്ടും റോഡിൽ അപകട സൂചനാ ബോർഡുകളോ വേണ്ടത്ര മുൻകരുതലുകളോ ഇല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]