കൽപറ്റ ∙ വയനാട് ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും മാനന്തവാടി താലൂക്ക് പരിധിയിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മക്കിമല, കമ്പമല എന്നിവിടങ്ങളിലേയും വൈത്തിരി താലൂക്ക് പരിധിയിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലുള്ള തൊള്ളായിരം കണ്ടിയിലെയും റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഉത്തരവിട്ടു.
വെള്ളച്ചാട്ടങ്ങൾ കാണുന്നതിനു മാത്രമാണ് അനുമതി നൽകുന്നതെന്നു ബന്ധപ്പെട്ട
വകുപ്പുകൾ ഉറപ്പ് വരുത്തണം. കുറുവ ദ്വീപ്, ക്വാറികൾ, യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരുമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപഴ്സൺ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]