
ഗൂഡല്ലൂർ ∙ ഉടമയുടെ കൺമുന്നിൽ വച്ച് കടുവ പശുവിനെ ആക്രമിച്ചു. പശുവിന്റെ പുറത്ത് കൈകൾ അമർത്തി നിൽക്കുന്ന കടുവയെ കണ്ടതോടെ ബഹളം വച്ച് ഉടമ ബില്ലൻ ഓടിയെത്തിയതോടെ ഉപേക്ഷിച്ച് കടുവ തേയില കാട്ടിലേക്ക് കയറി.
ദേവർഷോല പഞ്ചായത്തിലെ ത്രീ ഡിവിഷനിലെ മുറമ്പിലാവിലാണ് ഇന്നലെ രാവിലെ 10.30 ന് പശുവിനെ കടുവ ആക്രമിച്ചത്.
പശുവിന് കഴുത്തിനും വയറിനും ആഴത്തിൽ പരുക്കേറ്റു. കന്നുകാലികളെ മേയ്ക്കുന്നതിനിടയിലാണ് കടുവ ആക്രമിച്ചത്.
പ്രായാധിക്യം മൂലം വനത്തിന് പുറത്ത് കടന്ന കടുവയാണിത്. ഓടാതെ നിൽക്കുന്ന മൃഗത്തെയാണ് വേട്ടയാടുന്നത്.
ഒരു മാസത്തിനിടയിൽ 8 കന്നുകാലികളെ ഇവിടെ കടുവ പിടികൂടി. കടുവയെ നിരീക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ വനം വകുപ്പ് തുടർ നടപടികൾ ഒന്നുമുണ്ടായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]