
കൗതുകമായി കുതിരയോട്ടം; വയനാട് ജില്ലയിൽ ഇതാദ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി ∙ 60 കുതിരകളെ അണിനിരത്തി കല്ലൂരിൽ നടന്ന ഹൂഫ് ടസൽ സൗത്ത് ഇന്ത്യൻ ഹോഴ്സ് റേസ് ഹിറ്റ്. ഹൂഫ് ഹെവൻ റൈഡിങ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു മത്സരം. ജില്ലയിൽ ഇതാദ്യമായാണ് ഇത്തരത്തിലൊരു കുതിരയോട്ട മത്സരം നടന്നത്. 500 മീറ്റർ നേരെയുള്ള ട്രാക്കിലായിരുന്നു മത്സരം. ഒരു സമയം ഒരു കുതിരയാണ് ട്രാക്കിൽ ഓടുക. ഏറ്റവും കുറഞ്ഞ സമയത്ത് 500 മീറ്റർ ഓടിത്തീർക്കുന്ന കുതിരയാണ് ജേതാവ്. നേർവരയിൽ 500 മീറ്റർ ട്രാക്ക് കിട്ടുന്നതിനായി കല്ലൂർ പാടശേഖരമാണ് വേദിയായി തിരഞ്ഞെടുത്തത്. മത്സരത്തിൽ പങ്കെടുത്തതെല്ലാം ഇന്ത്യൻ ബ്രീഡ് കുതിരകളാണ്. സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് പേർ മത്സരം കാണാനെത്തി.
രാവിലെ 6.30 ന് തുടങ്ങിയ മത്സരം വൈകിട്ട് 6.30 വരെ നീണ്ടു. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള കുതിരകളാണ് ഓട്ടത്തിൽ പങ്കെടുത്തവയിൽ കൂടുതലും. ഇവിടങ്ങളിൽ നിന്നെല്ലാം കാണികളുമെത്തി.ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു. ഇത്തരത്തിൽ സംസ്ഥാനത്ത് ആദ്യമായാണ് മത്സരം നടന്നതെന്ന് ക്ലബ് പ്രസിഡന്റും ഹോഴ്സ് റെയ്സ് പരിശീലകയുമായ ബബിത അഗസ്റ്റിൻ പറഞ്ഞു. കുതിരയോട്ടത്തിൽ 19.87 സെക്കൻഡിൽ 500 മീറ്റർ ഫിനിഷ് ചെയ്ത ലക്ഷ്മൺ മഗിൾമതി എന്ന കുതിരയാണ് ചാംപ്യനായത്. സുജി എന്ന കുതിര രണ്ടാമതെത്തി.(20.11 സെക്കൻഡ്) രാസക്കുട്ടി എന്ന കുതിരയ്ക്കാണ് മൂന്നാം സ്ഥാനം. (20.29 സെക്കൻഡ്). മൂന്നും തമിഴ്നാട്ടിൽ നിന്നുള്ള കുതിരകളാണ്. ആദ്യ രണ്ടു കുതിരകൾക്കും നന്ദുവും മൂന്നാമത്തെ കുതിരയ്ക്ക് കിഷോറുമാണ് ജോക്കിയായത്.