കൽപറ്റ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കണിക്കൊന്നയ്ക്കു താരപദവിയാണിപ്പോൾ. അൽപം നേരത്തേയാണെങ്കിലും വിഷുവിന്റെ വരവറിയിച്ച് നാടെങ്ങും കണിക്കൊന്ന പൂത്തുനിൽക്കുകയാണ്.
സ്ഥാനാർഥികളെ സ്വീകരിക്കാൻ ഷാളും തൊപ്പിയും കിട്ടാതാകുമ്പോൾ അണികൾ നേരെ കണിക്കൊന്നയിൽ നോട്ടമിടും.
ഫോട്ടോയിൽ കാണാൻ ഭംഗി കൂടുമെന്നതിനാൽ സ്ഥാനാർഥിക്കൊപ്പമുള്ള മീഡിയ ടീമിനും കണിക്കൊന്നയുമായി കാത്തുനിൽക്കുന്നവരെ കാണുമ്പോൾ സന്തോഷം, ചാരിതാർഥ്യം.
ചിത്രങ്ങളിലും വിഡിയോകളിലും കണിക്കൊന്ന ദൃശ്യഭംഗി കൂട്ടും. സ്ഥാനാർഥിയുടെ ചിരിക്കുന്ന മുഖത്തിന് താഴെ സ്വർണവർണത്തിലുള്ള കൊന്നപ്പൂക്കൾ തിളങ്ങുമ്പോൾ ഫോട്ടോകൾക്ക് ലഭിക്കുന്ന ലൈക്കിനും റീച്ചിനും പഞ്ഞമുണ്ടാകില്ല. അവസാനനിമിഷം ഷാളുകളോ ഹാരങ്ങളോ സംഘടിപ്പിക്കാൻ കഴിയാതെ വരുമ്പോൾ പാർട്ടി പ്രവർത്തകർ ആശ്രയിക്കുന്നതും വഴിയരികിലെ ഈ പ്രകൃതിദത്ത മാലകളെ.
കണിക്കൊന്ന പൂത്തുനിൽപ്പുണ്ടെങ്കിൽപ്പിന്നെ നോട്ടുമാല, ഹാരം, പടക്കം തുടങ്ങിയവയ്ക്ക് ഓടിനടക്കേണ്ടതില്ലയെന്നതാണു കാരണം.
കണിക്കൊന്ന പറിക്കുന്നത് അത്ര എളുപ്പപ്പണിയല്ലെന്നാണ് അണികളുടെ പക്ഷം. പൂക്കൾ നിലത്തുകൊഴിയാതെ, ശ്രദ്ധയോടെ വേണം പറിച്ചെടുക്കാൻ.
കണിക്കൊന്നയ്ക്കു പുറമെ ഇത്തവണ പ്രചാരണ രംഗത്ത് ശ്രദ്ധേയമായ മറ്റൊരു വസ്തു ‘തോർത്തുമുണ്ട്’ ആണ്. കൊടും ചൂടിൽ തുറന്ന ജീപ്പിലും മറ്റും സഞ്ചരിക്കുന്ന സ്ഥാനാർഥികൾക്ക് സിന്തറ്റിക് ഷാളുകളെക്കാൾ പ്രിയം പരുത്തിയുടെ തണുപ്പുള്ള തോർത്തുമുണ്ടുകളോടാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

