അച്ചൂർ ∙ ഉരുൾപൊട്ടലിൽ തകർന്ന പാലം വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമിച്ചില്ല. 2018ൽ കുറിച്യർ മലയിൽ സംഭവിച്ച ഉരുൾപൊട്ടലിനെ തുടർന്നാണു അച്ചൂർ–ചൂളോട്ട്കുന്ന് റോഡിലെ പാലം തകർന്നത്.
നാളിതുവരെ ആയിട്ടും പാലം പുനർനിർമിക്കാൻ നടപടി ഇല്ലാതായതോടെ വൻ ദുരിതത്തിലായിരിക്കുകയാണ് ഇവിടത്തുകാർ. ഗോത്ര വിഭാഗം അടക്കം 10 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.
ഇവിടേക്ക് എത്താൻ ഒരു നടപ്പാലം ആയിരുന്നു ഉണ്ടായിരുന്നത്. ഉരുൾ വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ ഈ പാലം പൂർണമായും തകർന്നു.
തുടർന്ന് മരത്തടികൾ ഉപയോഗിച്ച് നാട്ടുകാർ നിർമിച്ച താൽക്കാലിക പാലത്തിലൂടെയാണ് ഇവിടത്തുകാർ മറുകര എത്തുന്നത്.
മഴക്കാലമായാൽ ഈ പാലത്തിൽ യാത്ര ചെയ്യുന്നത് ഏറെ അപകട സാധ്യതയാണ്.
2021ലെ മഴക്കാലത്ത് തോട് മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽ അകപ്പെട്ട് ഒരു കുട്ടിക്ക് ജീവൻ നഷ്ടമായിരുന്നു. ഇവിടേക്കുള്ള വാഹന ഗതാഗതം പൂർണമായും നിലച്ചതോടെ രോഗികൾ അടക്കമുള്ളവരെ ഏറെ ദൂരം ചുമന്നാണു പുറം ലോകത്ത് എത്തിക്കുന്നത്.
വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ ഏറെ പാടുപെട്ടാണ് മറുകര എത്തുന്നത്.
ഏറെ ആശങ്കയോടെയാണു രക്ഷിതാക്കൾ ഇവരെ സ്കൂളിൽ അയയ്ക്കുന്നത്. വന്യ മൃഗ ശല്യം പതിവായ മേഖലയാണിത്.
രക്ഷാപ്രവർത്തനം അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് എത്താനും ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയാണിപ്പോൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

