
മയിലുകൾ പെരുകുന്നു; കാണാൻ ഭംഗി, പക്ഷേ കൃഷിക്കു ഭീഷണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പനമരം∙ കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും പച്ചക്കറി അടക്കമുള്ള കൃഷികൾക്ക് ഭീഷണിയായി മയിലുകൾ പെരുകുന്നു. കൃഷിയിടങ്ങളിൽ പകൽ നേരങ്ങളിൽ കൂട്ടമായെത്തി കൃഷികൾ നശിപ്പിക്കുന്ന മയിലുകളെ കൊണ്ട് കർഷകർ പൊറുതിമുട്ടുകയാണ്. പച്ചക്കറി അടക്കമുള്ളവ വിളയും മുൻപു തന്നെ മയിലുകൾ നിരപ്പാക്കുകയാണ്. ഇവയെ തുരത്തണമെങ്കിൽ കർഷകർ പൊരിവെയിലത്തു കാവലിരിക്കണം. ഇതു സാധ്യമാകാത്തതിനാൽ വിളവിലേറെയും മയിലുകൾ തിന്നുതീർക്കും.
പനമരം, പൂതാടി, പുൽപള്ളി പഞ്ചായത്തുകളിലും വനത്തോടു ചേർന്നു കിടക്കുന്ന മേഖലകളിലെല്ലാം മയിൽ ശല്യം രൂക്ഷമാണ്.കാട്ടുപന്നിശല്യം കൊണ്ടു പൊറുതി മുട്ടിയ കർഷകരാണ് ഇപ്പോൾ മയിലുകൾ മൂലം ദുരിതം നേരിടുന്നത്. നേരം പുലർന്നാൽ ഇവയുടെ കൂട്ടക്കരച്ചിലും അലോസരപ്പെടുത്തുന്നു. നടവയൽ പ്രദേശത്തെ ഒരു കൃഷിയിടത്തിൽ രാവിലെ എത്തിയാൽ ചുരുങ്ങിയത് പത്തിലേറെ മയിലുകളെയെങ്കിലും കാണാൻ കഴിയും. രൂക്ഷമായ മയിൽ ശല്യത്തിന് പരിഹാരം കാണണമെന്നു കർഷകർ ആവശ്യപ്പെട്ടു.