പനമരം∙ പഞ്ചായത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നിർമാണ പ്രവൃത്തികൾക്കെന്ന പേരിൽ പൊളിച്ചിട്ട ചങ്ങാടക്കടവ് – പരക്കുനി റോഡ് നന്നാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ റോഡാണ് നവീകരണത്തിനായി ഫണ്ട് വച്ചിട്ടുണ്ടെന്നും കരാർ നൽകിയെന്നും പറഞ്ഞ് തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചിട്ടത്.
പുതിയ ഭരണസമിതി അധികാരത്തിൽ വന്നിട്ടും റോഡ് നന്നാക്കാനുള്ള നടപടിയില്ലാത്തതാണു പ്രദേശത്തെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നത്. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
ഇളകിക്കിടക്കുന്ന മെറ്റലിൽ നിന്ന് പാളി വീണ് അപകടമുണ്ടാകുന്നതാണ് കാരണം. ഇതിനോടകം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത വനിതകൾ അടക്കം 4 പേർക്ക് ഇവിടെ വാഹനം മറിഞ്ഞ് പരുക്കേറ്റിട്ടുണ്ട്.
5 MINUTES AGO 5 MINUTES AGO 1 HOUR 3 MINUTES AGO ശോച്യാവസ്ഥയ്ക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരന്തരം പഞ്ചായത്തധികൃതരെ സമീപിക്കാറുണ്ടെങ്കിലും നടപടിയില്ല. 2018-19 കാലത്തുണ്ടായ പ്രളയത്തിൽ പുഴ കരകവിഞ്ഞൊഴുകിയതും ഓവുചാൽ ഇല്ലാത്തതുമാണ് റോഡ് തകരാൻ പ്രധാനകാരണം.
അടിയന്തരമായി റോഡ് നന്നാക്കിയില്ലെങ്കിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

