കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ അതിവേഗം നിർമാണം പുരോഗമിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ ആദ്യഘട്ട താക്കോൽ കൈമാറ്റവും രേഖകളും 15 നു ശേഷം നടക്കുമെന്നു കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു.
ടൗൺഷിപ്പിൽ കൈമാറുന്ന ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഗുണഭോക്താക്കളും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.
ടൗൺഷിപ്പിൽ നിർമാണം പൂർത്തിയാവുന്ന 178 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുന്നത്.
സോൺ ഒന്നിൽ ഉൾപ്പെട്ട 107 വീട്, സോൺ മൂന്നിലെ 28 വീട്, സോൺ നാലിലെ 43 വീടുകളാണു കൈമാറുക.
ഗുണഭോക്താക്കൾക്ക് വീട് കൈമാറുന്നതിനൊപ്പം പട്ടയം, ഉടമസ്ഥാവകാശ രേഖ, വൈദ്യുതി-കുടിവെള്ള കണക്ഷൻ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടെയുമാണു വീടുകൾ നൽകുക. 5 MINUTES AGO 5 MINUTES AGO 1 HOUR 3 MINUTES AGO എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമിയിൽ 35 ക്ലസ്റ്ററുകളായാണു നിർമാണം പുരോഗമിക്കുന്നത്. ഓരോ ക്ലസ്റ്ററിലും 8 മുതൽ 20 വരെ വീടുകളാണുള്ളത്.
സോൺ ഒന്നിലെ 140 വീടുകളിലെ 107 വീടുകളുടെ നിർമാണമാണു പൂർത്തിയായത്. സോൺ മൂന്നിലെ 51 വീടുകളിൽ 28, സോൺ നാലിലെ 51 വീടുകളിൽ 43 വീടുകളും പൂർത്തീകരിച്ചു.
ടൗൺഷിപ്പിൽ നിർമിക്കുന്ന 410 വീടുകളുടെയും പ്രവൃത്തി ഏപ്രിൽ 30 ന് അകം പൂർത്തീകരിക്കും.
ടൗൺഷിപ്പിലെ നിർമാണ പ്രവൃത്തികളുടെ കാലാവധി ഒക്ടോബർ 6 വരെയാണ്. ഫേസ് ഒന്നിൽ ഉൾപ്പെട്ട
മുഴുവൻ ഗുണഭോക്താക്കൾക്കും സോൺ ഒന്ന്, മൂന്ന് കേന്ദ്രീകരിച്ച് അടുത്തടുത്ത വീടുകൾ നൽകണമെന്ന ആവശ്യം ഫേസ് ഒന്നിൽ ഉൾപ്പെട്ടവർ യോഗത്തിൽ ഉന്നയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, ടൗൺഷിപ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ജെ.ഒ.അരുൺ, എഡിഎം എം.ജെ.അഗസ്റ്റിൻ, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ കെ.എസ്.നസിയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.
ഹംസ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

