പടിഞ്ഞാറത്തറ∙ ബാണാസുര ഡാം സൈറ്റിലെ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ ഉപയോഗ യോഗ്യമാക്കാനുള്ള നടപടികൾ കടലാസിലൊതുങ്ങി. ഡാം നിർമാണ വേളയിൽ ഉദ്യോഗസ്ഥർക്ക് താമസിക്കാൻ നിർമിച്ച കെട്ടിടങ്ങളാണ് ഇത്.
വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി ടൂറിസം മേഖലയിൽ ഉപയോഗിക്കാൻ തീരുമാനം ഉണ്ടായിരുന്നെങ്കിലും നടപ്പായില്ല.
ഇത്തരത്തിൽ ഇവിടെ സ്ഥിതി ചെയ്യുന്ന ഇരുപതോളം കെട്ടിടങ്ങളിൽ ചിലതു മാത്രമാണ് വിവിധ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നത്. ശേഷിക്കുന്നതിൽ മിക്കവയും തകർന്നു വീഴാറായ അവസ്ഥയിലാണ്.
വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസ സൗകര്യം ഒരുക്കുന്നത് അടക്കമുള്ള പദ്ധതികൾ വർഷങ്ങൾക്കു മുൻപ് ആലോചിച്ചിരുന്നു. എന്നാൽ തുടർ നടപടികൾ നിലച്ചതോടെ ഇവ നശിച്ചു തുടങ്ങി.
5 MINUTES AGO 5 MINUTES AGO 1 HOUR 3 MINUTES AGO ബാണാസുര ഡാം ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യം വരും എന്നത് വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ നിലവിൽ 3 കെട്ടിടങ്ങൾ ഒഴികെ മറ്റെല്ലാം ഏറെ ശോച്യാവസ്ഥയിൽ ആണെന്ന് അധികൃതർ പറഞ്ഞു.
അവ പൊളിച്ചു മാറ്റാനും ഉപയോഗ യോഗ്യമായവ നവീകരിക്കാനും പ്രപ്പോസൽ നൽകിയതായും ഡാം അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

