തൃശൂർ ∙ എല്ലാവരെയും കേട്ടും കൂടിയാലോചിച്ചും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിച്ചും തൃശൂർ നഗരത്തിന്റെ സ്വപ്ന പദ്ധതികൾ നടപ്പാക്കുമെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ.
കൗൺസിൽ തീരുമാനത്തിനു വിധേയമായി 100 ദിന കർമപരിപാടികൾ സംഘടിപ്പിക്കും. വെള്ളം, വെളിച്ചം, റോഡ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കു മുൻഗണന കൊടുക്കും.
കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ടൈൽ വിരിക്കൽ പൂർത്തീകരിച്ച റോഡ് ജനുവരി 6ന് അകം തുറക്കും. നവീകരണം പൂർത്തീകരിച്ച് അരണാട്ടുകര ടഗോർ സെന്റിനറി ഹാളും ജനുവരിയിൽ തുറക്കും.
തൃശൂർ പൂരം ഭംഗിയായി നടത്തുന്നതിന് ജനുവരിയിൽത്തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കും.
പൂരം കൂടുതൽ വനിതാ സൗഹൃദമാക്കുന്നതിനും സൗകര്യമൊരുക്കും. 2030ൽ എടുത്തുപറയത്തക്ക വികസനം നഗരത്തിൽ ഉണ്ടാക്കിയിരിക്കും.
ഡപ്യൂട്ടി മേയർ എ.പ്രസാദിനൊപ്പം തൃശൂർ പ്രസ് ക്ലബ്ബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ സ്വപ്ന പദ്ധതികൾ പങ്കുവയ്ക്കുകയായിരുന്നു മേയർ. തൃശൂർ എംപി മുഖേന കേന്ദ്ര പദ്ധതിയായ ഫൊറൻസിക് റിസർച് സെന്ററിനു തൃശൂർ നഗരത്തിൽ സാധ്യത ഉണ്ടെങ്കിൽ എല്ലാ സൗകര്യങ്ങളും സഹകരണവും കോർപറേഷൻ ഉറപ്പാക്കും.
സ്ഥലം അനുവദിക്കാനുള്ള കാര്യങ്ങൾ ഗൗരവമായി ആലോചിക്കും. വരുന്ന 5 വർഷം തന്റെ മെഡിക്കൽ പ്രാക്ടീസ് പൂർണമായും ഒഴിവാക്കുമെന്ന് ഗൈനക്കോളജിസ്റ്റ് ആയ ഡോ.നിജി പറഞ്ഞു.
സ്വപ്ന പദ്ധതികൾ
∙ 50 വർഷത്തെ വികസനം മുന്നിൽക്കണ്ട് തൃശൂരിന്റെ എല്ലാ മേഖലയിലുള്ളവരെയും ഉൾപ്പെടുത്തി ‘തൃശൂർ @ 2075’: ഡവലപ്മെന്റ് കോൺക്ലേവ് സംഘടിപ്പിക്കും.
∙കോർപറേഷന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കും. ∙ഗതാഗതയോഗ്യമല്ലാത്ത റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തീകരിക്കാൻ അതതു പ്രദേശത്തെ കൗൺസിലർമാരും റസിഡന്റ്സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ സ്ക്വാഡ് രൂപീകരിക്കും.
∙തെരുവുനായ ശല്യവും ആക്രമണവും പ്രതിരോധിക്കുന്നതിന് ഷെൽറ്റർ സംവിധാനം ഒരുക്കും. എബിസി (അനിമൽ ബെർത്ത് കൺട്രോൾ) പദ്ധതി കാര്യക്ഷമമാക്കും.
വന്ധ്യംകരണ പ്രവൃത്തി പൂർത്തീകരിച്ച നായ്ക്കളെ ഷെൽറ്ററിൽനിന്ന് പുറത്തിറക്കില്ല.
∙ജനങ്ങളുടെ പരാതികൾ ഉടനടി പരിഹരിക്കുന്നതിന് അദാലത്തുകൾ സംഘടിപ്പിക്കും. ∙നഗരത്തിന്റെ സൗന്ദര്യവൽക്കരണം നടപ്പാക്കും.
ഡവലപ്മെന്റ് കോൺക്ലേവിൽ ഉരുത്തിരിയുന്ന ആശയങ്ങൾ സ്വരൂപിക്കും. ∙ഭക്ഷ്യസുരക്ഷയ്ക്കായി ഹോട്ടലുകളിൽ നിയമാനുസൃത ഗ്രേഡിങ് സിസ്റ്റം കൊണ്ടുവരും.
ഭക്ഷണത്തിനു പുറമേ ശുചിത്വം, ശുചിമുറി എന്നിവയും ഗ്രേഡിങ്ങിൽ ഉൾപ്പെടുത്തും. ∙സ്ത്രീകൾക്കായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പിങ്ക് ശുചിമുറികൾ സ്ഥാപിക്കും.
ഇതിന്റെ അറ്റകുറ്റപ്പണി കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകും. ∙സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ ഊർജസ്വലമാക്കും.
വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തും. പൊതുജനങ്ങൾക്ക് ഓപ്പൺ ജിം സൗകര്യമൊരുക്കും.
∙എംജി റോഡിലെ ഗതാഗതം സുഗമമാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി മോഡൽ റോഡ് വികസനം നടത്തും. ∙ പ്രധാനപ്പെട്ട
ജംക്ഷനിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ യെലോ ബോക്സ് ജംക്ഷൻ എന്ന നൂതന ആശയം നടപ്പാക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

