
കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്തേക്കു ശുദ്ധജലം എത്തിക്കുന്ന ജലഅതോറിറ്റി പൈപ്പ് പൊട്ടി. വൈന്തല ടാങ്കിൽ നിന്നു പുല്ലൂറ്റ് നാരായണമംഗലം ടാങ്കിലേക്കു ശുദ്ധജലം എത്തിക്കുന്ന 350 എംഎം പൈപ്പ് ആണ് പൊട്ടിയത്.
കോഴിക്കുളങ്ങര ക്ഷേത്രത്തിനു തെക്കു ഭാഗത്താണ് പൈപ്പ് പൊട്ടിയത് . ഇന്നലെ വൈകിട്ട് ആണ് സംഭവം.കാലപ്പഴക്കത്താൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും ഇന്നും നാളെയും ശുദ്ധജല വിതരണം മുടങ്ങും.വൈന്തല ടാങ്കിൽ നിന്നു കൊടുങ്ങല്ലൂർ നാരായണമംഗലം ടാങ്കിലേക്കും എറിയാട് കുറിഞ്ഞിപ്പുറം ടാങ്കിലേക്കും നേരിട്ടും വെള്ളം എത്തിക്കുന്ന പൈപ്പുകൾ പൊട്ടുന്നത് പതിവാണ്.
കരിങ്ങാച്ചിറ, വെള്ളൂർ, പുത്തൻചിറ, കോഴിക്കുളങ്ങര പ്രദേശത്ത് ആണ് പൈപ്പ് വ്യാപകമായി പൊട്ടാറുള്ളത്.
ഇതു മൂലം പ്രദേശത്തു ദിവസങ്ങളോളം വെള്ളം മുടങ്ങാറുണ്ട്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടു കൊടുങ്ങല്ലൂർ ചന്തപ്പുരയിലും മേത്തല ടാങ്കിലേക്കുള്ള 250 എംഎം പൈപ്പും പടാകുളം ജംക്ഷനിലും പൊട്ടി വെള്ളം പോകുന്നത് പതിവാണ്. ആറുവരി പാത നിർമാണത്തിനിടെ പൈപ്പുകൾ പൊട്ടിയാൽ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കരാർ കമ്പനി അറ്റകുറ്റപ്പണി നടത്തണം എന്നാണു വ്യവസ്ഥ. ഇതു പലപ്പോഴും അനന്തമായി നീളാറുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]