
കൊടുങ്ങല്ലൂർ ∙ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിലും ക്രൈസ്തവ പീഡനത്തിനും എതിരെ കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജാഥയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. സെന്റ് മൈക്കിൾസ് കത്തീഡ്രലിന്റെ മുഖ്യ കവാടത്തിൽ നിന്നു മുസിരിസ് സെന്റ് തോമസ് കപ്പേളയിലേക്ക് റാലി നടത്തി.കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന ഡയറക്ടർ ഫാ.
സിജോ വേലിക്കകത്തോട്ട് ഉദ്ഘാടനം ചെയ്തു. മുസിരിസ് കപ്പേളയിൽ നടന്ന സമ്മേളനത്തിൽ കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ, ഫാ.ആൽഫിൻ ജൂഡ്സൻ, ഫാ.പീറ്റർ കണ്ണമ്പുഴ, രൂപത ബിസിസി ഡയറക്ടർ ഫാ.
പ്രവീൺ കുരിശിങ്കൽ, സിസ്റ്റർ സ്റ്റൈൻ, സിസ്റ്റർ എയ്ഞ്ചൽ, സിസ്റ്റർ ഷൈനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂർ ∙ വടക്കേ ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരേയുള്ള തുടർച്ചയായ ആക്രമണത്തിൽ ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കോട്ടപ്പുറം രൂപത സമിതി പ്രതിഷേധിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ഷാജു കല്ലറക്കൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഷൈജു സേവ്യർ, രാജേഷ് കളത്തിൽ, റോബിൻ പള്ളത്ത്, വികാസ് ചക്കാലക്കൽ, കെ.ഡി.ജോസഫ്, ആൽഡ്രിൻ ജോസ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]