
തെങ്ങ് വീണ് ശാരീരിക വെല്ലുവിളി നേരിടുന്ന സഹോദരിമാരുടെ വീട് തകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണാറ ∙ മാരായ്ക്കലിൽ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത സഹോദരിമാർ താമസിക്കുന്ന വീടിനു മുകളിലേക്കു തെങ്ങ് വീണു വീട് തകർന്നു. പുളിയാംതടത്തിൽ വത്സ, മേഴ്സി എന്നിവരുടെ വീടിന് മുകളിലേക്കാണ് ഇന്നലെ പുലർച്ചെ തെങ്ങ് വീണത്. വീടിന്റെ പകുതിഭാഗത്തെ ഓടുമേഞ്ഞ മേൽക്കൂര ഉൾപ്പെടെ തകർന്നു.
അവിവാഹിതരായ സഹോദരിമാർ സഹോദരന്റെയും അകന്ന ബന്ധുവിന്റെയും സംരക്ഷണയിലാണു കഴിയുന്നത്. അപകടത്തിൽ വീട്ടിലെ ഉപകരണങ്ങൾ തകർന്നു. അപകടഭീഷണിയായി 4 തെങ്ങുകൾ വീടിനു സമീപത്ത് നിൽക്കുന്നുണ്ട്. പരാതി പറയാൻ പോലും കഴിയാത്ത സഹോദരിമാർ ഭീതിയോടെയാണു വീട്ടിൽ കഴിയുന്നത്.