
തൃശൂർ ജില്ലയിൽ ഇന്ന് (31-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ബാങ്ക് അവധി
∙ ഈദുൽ ഫിത്ർ പ്രമാണിച്ച് റെയിൽവേ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളുടെ പ്രവർത്തനം രാവിലെ 8 മുതൽ 2 വരെ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കു സാധ്യത. ഉയർന്ന താപനിലയും തുടരും.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
സീറ്റൊഴിവ്
തൃശൂർ ∙ 2025–26 അധ്യായന വർഷത്തേക്ക് പുറനാട്ടുകര, രാമവർമപുരം എന്നീ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിലേക്ക് പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷ ഏപ്രിൽ 5നു വൈകിട്ട് 3ന് മുൻപ് ഓഫിസിൽ നൽകണം.
ഒഴിവ്
പഴയന്നൂർ ∙ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ആരോഗ്യകേന്ദ്രങ്ങളിൽ ഫാർമസിസ്റ്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, നൈറ്റ് വാച്ച്മാൻ തസ്തികകളിൽ ഒഴിവ്. അപേക്ഷകൾ ഏപ്രിൽ 7നു വൈകിട്ട് 5 വരെ പഴയന്നൂർ കുടുംബാരോഗ്യകേന്ദ്രം ഓഫിസിൽ സ്വീകരിക്കും. 04884 225430.