തൃശൂർ ∙ തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ടുകൾ സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കാൻ കഴിയുന്ന രീതിയിലേക്കു നിയമം കൊണ്ടുവരുന്നതിനു ചർച്ചകൾ പുരോഗമിക്കുകയാണെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയനും സഹകരണ വകുപ്പും ചേർന്നു നടത്തുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖലയിലെ ഗവേഷണ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും സർവകലാശാല അനിവാര്യമാണെന്നും വളർച്ചയ്ക്കു സഹായകമാകുന്ന രീതിയിൽ ഇതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിൽ പി.ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
സഹകാരികൾക്കു പ്രയോജനമാകുന്ന അംഗ സമാശ്വാസനിധി ഡിജിറ്റൽ സേവനം, ഉൽപാദകരെയും ഉപഭോക്താക്കളെയും വിപണന രംഗത്തു ബന്ധിപ്പിക്കുന്ന അങ്ങാടി കേരള മൊബൈൽ ആപ്പ്, ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമുള്ള പ്രവർത്തന മാനുവൽ എന്നിവ മന്ത്രി പുറത്തിറക്കി. ദേശീയ സഹകരണ നയവും കേരളത്തിലെ സഹകരണ മേഖലയും എന്ന വിഷയത്തിൽ നടന്ന സെമിനാർ സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പി.ആർ.വർഗീസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സഹകരണ യൂണിയൻ ചെയർപഴ്സൺ കോലിയക്കോട് എൻ.കൃഷ്ണൻ നായർ, എംഎൽഎമാരായ മുരളി പെരുനെല്ലി, യു.ആർ.പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മേയർ ഡോ.നിജി ജസ്റ്റിൻ, ഡി.സജിത്ത് ബാബു, എം.എസ്.ഷെറിൻ, എം.ബാലാജി, കെ.രവീന്ദ്രൻ, എം.പി.രജിത്കുമാർ, സി.പി.ജോൺ, പി.ഹരീന്ദ്രൻ, സി.ഡി.വാസുദേവൻ, കെ.വി.പ്രമോദ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

