പെരുമ്പിലാവ് ∙ വർഷങ്ങൾക്കു മുൻപു വരണ്ടുണങ്ങി കിടന്നിരുന്ന ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരം ഇപ്പോൾ ഹരിതാഭമാണ്.
സസ്യ സംരക്ഷണം വിദ്യാർഥികൾക്കു വിനോദമായി മാറിയതിന്റെ അനന്തരഫലം. പ്രകൃതിസ്നേഹികളായ അധ്യാപകരും യുവ കർഷകനായ ഒറ്റപ്പിലാവ് പി.എ.സതീഷ്കുമാറും കുട്ടികൾക്കു മണ്ണറിവും കൃഷിയറിവും പകർന്നു നൽകിയതിന്റെ ഫലം. ഡിസംബർ അവസാനത്തോടെ വറ്റിവരണ്ടിരുന്ന സ്കൂൾ കിണർ ഇപ്പോൾ കടുത്ത വേനലിലും ജലസമൃദ്ധം. രണ്ടായിരത്തോളം കുട്ടികളാണ് ഈ കിണറ്റിലെ ശുദ്ധജലം ഉപയോഗിക്കുന്നത്. കിണറിനു ചുറ്റും ആഴത്തിൽ കുഴികൾ നിർമിച്ച് അതിലേക്ക് ചകിരിയും കരിയിലയും നിറച്ച് മഴ വെള്ളം മണ്ണിനടിയിലേക്കു ആഴ്ന്നിറങ്ങാൻ സാഹചര്യം ഒരുക്കുകയാണ് കുട്ടികൾ ആദ്യം ചെയ്തത്.പന്ത്രണ്ടായിരത്തോളം ചകിരികളാണ് ഇവർ പലയിടങ്ങളിലായി നിറച്ചത്.
മണ്ണിൽ വായു സഞ്ചാരം കൂടിയതോടെ വരണ്ട
ഭൂമിയിൽ ചെടികൾ മുളയ്ക്കാൻ തുടങ്ങി. മണ്ണ് ഇണങ്ങിയതോടെ കുട്ടികളുടെ ഉത്സാഹവും വർധിച്ചു.
പൂന്തോട്ടവും ആമ്പൽക്കുളവും അവർ ക്യാംപസിൽ നിർമിച്ചു. വിവിധയിനം മരങ്ങൾ നട്ടു വളർത്തി.
കാച്ചിലും കിഴങ്ങും കൃഷി ചെയ്തു.എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ഇവരുടെ 3 വർഷത്തെ നിരന്തര അധ്വാനമാണ് സ്കൂളിൽ പച്ചപ്പ് പടർത്താൻ സഹായിച്ചത്. പഠനം കഴിഞ്ഞു പോയവരും പലപ്പോഴും കൃഷിപ്പണിക്ക് എത്തി. കഴിഞ്ഞ ദിവസം തുടങ്ങിയ സഹവാസ ക്യാംപിന്റെ ഭാഗമായി ചാലിശ്ശേരി മേഖലയിലെ 25 കുടുംബങ്ങൾക്ക് അടുക്കളത്തോട്ടം നിർമിച്ചു നൽകി ക്യാംപസിന്റെ പുറത്തേക്കും വിദ്യാർഥികൾ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. കുട്ടികൾ തന്നെയാണ് പച്ചക്കറിത്തൈകൾ ഉൽപാദിപ്പിച്ചത്.
പ്രിൻസിപ്പൽ സജീന ഷുക്കൂറിന്റെ പിന്തുണയും ഇവർക്കുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

