എളവള്ളി ∙ തിണ്ടി പണ്ടറക്കാട് മാധവൻ പീടിക പരിസരത്ത് വീട് പൂർണമായി കത്തിനശിച്ചു. കരുമത്തിൽ ഷൈജുവിന്റെ വീടാണ് കത്തിനശിച്ചത്.
മേൽക്കൂരയും വീടിനകത്തെ ഫർണിച്ചറും പാത്രങ്ങളും വസ്ത്രങ്ങളും രേഖകളുമെല്ലാം കത്തിക്കരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഷൈജു മാത്രമാണ് വീട്ടിൽ താമസം.
തീ കത്തുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാർ ഷൈജുവിനെ പുറത്തെത്തിച്ചു.
നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നു. ഗുരുവായൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.യു.സരിത, ജനപ്രതിനിധികളായ ആഷിക്ക് വലിയകത്ത്, ചിത്ര രതീഷ്, സനൽ കുന്നത്തുള്ളി എന്നിവർ സംഭവ സ്ഥലത്തെത്തി. വീട് താൽക്കാലികമായി പുനർനിർമക്കാൻ എല്ലാ സഹായങ്ങളും നൽകുമെന്ന് ജനപ്രതിനിധികൾ ഉറപ്പുനൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

