കാട്ടകാമ്പാൽ ∙ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ കഷ്ടത്തിലായി. കോൾപാടങ്ങളിലും പറമ്പുകളിലും കറങ്ങിനടക്കുന്ന കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.
മുൻപ് രാത്രിയിലാണ് കാട്ടുപന്നികളുടെ ശല്യം ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പകലും കാട്ടുപന്നികൾ വ്യാപകമായി കാണുന്നുണ്ടെന്ന് കർഷകർ പറഞ്ഞു.പറമ്പുകളിലെ ചേമ്പ്, വാഴ, തെങ്ങിൻതൈകൾ എന്നിവ കുത്തി നശിപ്പിക്കുകയാണ്.
കോൾപാടങ്ങളുടെ വരമ്പുകളും നെൽച്ചെടികളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

