ചേർപ്പ് ∙ പാടശേഖരങ്ങളിൽ കൃഷിപ്പണികൾ ആരംഭിക്കുമ്പോൾ ഞാറ്റുപാട്ടുകൾക്ക് പകരം വിത്തും വളവുമായി പറക്കുന്ന ഡ്രോണുകളുടെ മുരൾച്ചയാണ് വ്യാപകമായി മുഴങ്ങുന്നത്. വിത്ത് വിതയ്ക്കുന്നത് മുതൽ വളം ഇടുന്നതിനും മരുന്ന് അടിക്കുന്നതിനും വരെ ഏറെ ഫലപ്രദമാണ് ഡ്രോണുകൾ.
ഒരു ഏക്കറിൽ വിത്ത് വിതയ്ക്കാൻ രണ്ടു മിനിറ്റ് സമയം മാത്രമേ എടുക്കൂ. ഒരു ഏക്കറിൽ വിത്ത് വിതയ്ക്കാൻ 1100 രൂപയും മരുന്നു തളിക്കാൻ 700 രൂപയുമാണ് നിലവിൽ ഈടാക്കുന്നതെന്ന് ഡ്രോൺ ഉടമയും ഓപ്പറേറ്ററുമായ വാടാനപ്പള്ളി സ്വദേശി റഹീദ് ഉസ്മാൻ പറയുന്നു.
ഒന്നര അടി ഉയരത്തിൽ നിന്നാണു ഡ്രോണുകൾ മരുന്ന് തളിക്കുന്നത്. കാറ്റിൽ ഇലകൾ ആടിയുലയും എന്നതിനാൽ കൃത്യമായി എല്ലായിടത്തും തളിക്കപ്പെടും.
കൂടാതെ നടന്ന് മരുന്നടിക്കുമ്പോൾ ഞാർ ചവിട്ടി നാശമാകുന്നതും ഒഴിവാക്കാം. ഡ്രോൺ ഇറക്കാൻ വേണ്ട
തറകൾ പോലും ചില പാടശേഖരങ്ങളുടെ നടുവിൽ കമ്മിറ്റികൾ ഒരുക്കി. നിലങ്ങളിലെ പണികൾ കഴിഞ്ഞാൽ കർണാടകയിൽ ഇഞ്ചി, പൈനാപ്പിൾ, കൊക്കോ തുടങ്ങിയ കൃഷിയിടങ്ങളിലേക്ക് മരുന്നു തളിക്കുന്നതിന് ഡ്രോണുമായി പോകുമെന്ന് റഹീദ് ഉസ്മാൻ പറയുന്നു.
ഹൈടെക്ക് കടവ്…
കുന്നംകുളം ∙ 260 ഏക്കറുള്ള വെട്ടിക്കടവ് കോൾപടവിൽ ഇത്തവണ പൂർണമായും യന്ത്രങ്ങൾ ഉപയോഗിച്ചു നടീൽ നടത്തും. ഇതാദ്യമാണ് ഇൗ പാടശേഖരത്തിൽ യന്ത്രവൽകൃത നടീൽ രീതിയിലേക്ക് ചുവടുമാറുന്നത്.
ഇതരസംസ്ഥാന തൊഴിലാളികളാണ് വർഷങ്ങളായി ഇവിടെ നടീൽ നടത്തുന്നത്. തൊഴിലാളി ക്ഷാമവും ഇവരുടെ കാര്യക്ഷമതക്കുറവുമാണ് യന്ത്രത്തിന്റെ സഹായത്തോടെ കൃഷിയിറക്കാൻ കർഷകരെ പ്രേരിപ്പിച്ചത്.വെട്ടിക്കടവ് കോൾ കൃഷി സംഘത്തിന്റെ കഴിഞ്ഞ ദിവസം ചേർന്ന പൊതുയോഗം യന്ത്രവൽകൃത നടീലിനു രൂപം നൽകി.
കൃഷി ഓഫിസർ ജോസ് വർഗീസ് ക്ലാസെടുത്തു. കെ.എ.അസീസ് അധ്യക്ഷനായി.
ടി.ആർ.രാജൻ, എം.എ.വേലായുധൻ, ടി.സി.രാജ്കുമാർ, രഘു പൂങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

