ചാലക്കുടി ∙ വാഹനമോടിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് അവശനിലയിലായ ഡ്രൈവറെ സമയോചിതമായി ആശുപത്രിയിലെത്തിച്ചു ജീവൻരക്ഷകരായി ചാലക്കുടി പൊലീസ് സംഘം. കഴിഞ്ഞ ദിവസം വൈകുന്നേരം പോട്ട
പനമ്പിള്ളി കോളജ് പാപ്പാളി ജംക്ഷനിലാണു സംഭവം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ കെ.എസ്.ഉണ്ണിക്കൃഷ്ണൻ, എഎസ്ഐ സജീവ്, സിപിഒമാരായ അമൽ, ജിജോ എന്നിവർ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ ഒരു സ്ത്രീ സഹായം അഭ്യർഥിച്ച് ഓടിയെത്തുകയായിരുന്നു.
തന്റെ ഭർത്താവിനു നെഞ്ചുവേദന അനുഭവപ്പെട്ടെന്നും വാഹനം ഓടിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും സ്ത്രീ അറിയിച്ചു.
പട്ടാമ്പി സ്വദേശി ഷെരീഫിനാണു (40) എയർപോർട്ടിൽ പോയി മടങ്ങുന്നതിനിടെ വാഹനം ഓടിക്കുന്നതിനിടെ നെഞ്ചുവേദനയുണ്ടായത്. ഭാര്യ ഫാഹിദയാണു പൊലീസിന്റെ സഹായം തേടിയത്.
പൊലീസ് ഉദ്യോഗസ്ഥർ ഉടൻ ഹൈവേയുടെ മറുവശത്തെ കാറിനടുത്തേക്കെത്തി സമയം പാഴാക്കാതെ രോഗിയെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. എസ്ഐ ഉണ്ണിക്കൃഷ്ണൻ അവരുടെ വാഹനം ഓടിച്ച് അടുത്തുള്ള പോട്ട
ധന്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഡോക്ടർമാർ ഉടൻ തന്നെ അടിയന്തര ചികിത്സ നൽകിയതോടെ ജീവൻ രക്ഷിക്കാനായി.
രോഗി സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

