തൃശൂർ ∙ സ്കൂൾ വിദ്യാർഥികളുമായി സവാരി നടത്തിയ ഇൻഷുറൻസോ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇല്ലാത്ത ഓട്ടോറിക്ഷ മോട്ടർവാഹന വകുപ്പ് പിടികൂടി. മറ്റൊരു വാഹനത്തിൽ വിദ്യാർഥികളെ സുരക്ഷിതമായി വീടുകളിലെത്തിക്കാൻ ഏർപ്പാടാക്കിയ ശേഷം ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി.ഇന്നലെ വൈകിട്ടാണു സംഭവം.
ആനക്കല്ലിൽ നിന്ന് ഒല്ലൂരിലേക്കു വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷയാണു എംവിഐ പി.വി.ബിജു, എഎംവിഐ ആർ.സുജിത്ത് എന്നിവർ തടഞ്ഞു പരിശോധിച്ചത്.
ഉടമയായ നിധീഷാണു വാഹനമോടിച്ചിരുന്നത്. ഫിറ്റ്നസ്, റോഡ് ടാക്സ്, ഇൻഷുറൻസ് എന്നിവ ഇല്ലെന്നു കണ്ടെത്തിയതോടെ 7000 രൂപ പിഴ ചുമത്തി.
ഇതിനു പുറമെയാണു ലൈസൻസ് സസ്പെൻഡ് ചെയ്യാനും നടപടി തുടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

