മെഡിക്കൽ ക്യാംപ്
പൂങ്കുന്നം ∙ സേവാഭാരതിയും ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയും ആര്യ ഐ കെയറും സംയുക്തമായി നാളെ രാവിലെ 8.45ന് കോട്ടപ്പുറം നമ്പൂതിരി വിദ്യാലയത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ഡോക്ടർ നിർദേശിക്കുന്ന രോഗികൾക്ക് ഡിജിറ്റൽ ഇസിജി, എക്കോ ടെസ്റ്റ്, പോർട്ടബ്ൾ ഡെന്റൽ എക്സ്റേ എന്നിവ സൗജന്യമായി ചെയ്യാം.
റജിസ്ട്രേഷന് ഫോൺ: 9446530899,
വൈദ്യുതി മുടങ്ങും
തൃശൂർ ∙ കെഎസ്ആർടിസി പരിസരം, ദിവാൻജി മൂല, അമ്പാടി ലെയിൻ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഐടിഐ പ്രവേശനം
തൃശൂർ∙ കാച്ചേരി സെന്റ് മേരീസ് ഐടിഐയിൽ എംഎംവി, മെഷിനിസ്റ്റ്, ഫിറ്റർ ആൻഡ് വെൽഡർ കോഴ്സുകളിൽ എസ് സി, എസ്ടി വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടക്കുന്നു. ഫോൺ:7511186836.
അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ 2025ൽ പുതുകൃഷിയോ ആവർത്തന കൃഷിയോ നടത്തിയിട്ടുള്ള കർഷകർക്കു ധനസഹായത്തിനു റബർ ബോർഡ് അപേക്ഷ ക്ഷണിച്ചു.
റബർ ബോർഡിന്റെ www.rubberboard.org.in എന്ന സൈറ്റിലെ സർവീസ് പ്ലസ് പോർട്ടലിൽ ഒക്ടോബർ 31 വരെ അപേക്ഷിക്കാം. പരമാവധി 4 ഹെക്ടർ വരെ റബർ കൃഷി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. 9746574284.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]