
കാഞ്ഞാണി∙ തിരക്കേറിയ കാഞ്ഞാണി നാലും കൂടിയ സെന്ററിൽ സീബ്രാ ലൈനുകൾ മാഞ്ഞു പോയി. മാസങ്ങൾ കഴിഞ്ഞിട്ടും വരച്ചില്ല.
ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾക്കിടയിലൂെടെയാണ് ജീവൻ പണയം വച്ച് കാൽനടയാത്രക്കാർ റോഡിന്റെ കുറുകെ കടക്കുന്നത്. കാൽനടയാത്രക്കാർ നേരിടുന്ന അപകടഭീഷണി മരാമത്ത് വകുപ്പ് അവഗണിക്കുന്നതായി പരാതി.
സെന്ററിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ലൈനുകളാണ് മാഞ്ഞത്. തെക്കും വടക്കും ഭാഗങ്ങളിൽ സീബ്രാലൈനുകൾ വരച്ചിട്ടുമില്ല.
വാടാനപ്പള്ളി, തൃശൂർ, അന്തിക്കാട്, ഗുരുവായൂർ റൂട്ടുകളിലേക്കാണ് വാഹനങ്ങൾ ഈ സെന്ററിൽ നിന്നു തിരിഞ്ഞു പോകുന്നത്.
അതിനാൽ നിരവധി വാഹനങ്ങളാണ് ഇവിടെ വരുന്നത്. കാഞ്ഞാണി റൂട്ടിലോടുന്ന 110 സ്വകാര്യബസുകളും ഇത് വഴിയാണ് കടന്നു പോകുന്നത്.
മറ്റു വാഹനങ്ങൾ വേറെയും. പ്രായമായവരും കുട്ടികളുമാണ് ഇത് മൂലം ദുരിതത്തിലാകുന്നത്.
ഗുണനിലവാരം കുറഞ്ഞ പെയ്ന്റ് കൊണ്ട് ലൈനുകൾ വരയ്ക്കുന്നതിനാലാണ് വേഗത്തിൽ മാഞ്ഞു പോകുന്നതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]