
ചാലക്കുടി ∙ നഗരസഭയെയും ആളൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന റോഡിലെ പാലത്തിനു കൈവരി ഇല്ലാത്തത് അപകടക്കെണിയാകുന്നു.കോട്ടാറ്റ് നിന്നു തിരുത്തിപ്പറമ്പ്, വെള്ളാഞ്ചിറ ഭാഗങ്ങളിലേക്കു പോകുന്ന മരാമത്ത് റോഡിൽ പറയൻതോടിനു കുറുകെയുള്ള പാലത്തിനാണു കാലങ്ങളായി കൈവരി ഇല്ലാത്തത്. പുഞ്ചപ്പാടത്തിനു നടുവിലൂടെയാണു റോഡ് കടന്നുപോകുന്നത്. 45 വർഷം മുൻപു നിർമിച്ച പാലത്തിന് ആദ്യകാലം മുതൽ തന്നെ കൈവരി ഇല്ലായിരുന്നുവെന്നും അപകടങ്ങൾ പതിവായതോടെ പരിഹാരത്തിനായി പലവട്ടം മരാമത്ത് വകുപ്പ് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും നഗരസഭാ കൗൺസിലർമാരായ ജോർജ് തോമസ്, ആനി പോൾ എന്നിവർ പറഞ്ഞു
.
ഇടയ്ക്കിടെയുള്ള കോൺക്രീറ്റ് കാലുകൾ മാത്രമാണ് ഏക സുരക്ഷ. മഴക്കാലമായാൽ തോടും പാടവും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്.
ആദ്യകാലത്തെ മണ്ണെടുപ്പു കാരണം ഭൂരിഭാഗവും കൃഷിയോഗ്യമല്ലാത്ത നിലയിലാണു പാടശേഖരം. കഴിഞ്ഞയാഴ്ച കോട്ടാറ്റ് സെന്റ് ആന്റണീസ് ഹൈസ്കൂളിൽനിന്ന് വീട്ടിലേക്കു സൈക്കിളിൽ മടങ്ങുകയായിരുന്ന വിദ്യാർഥി മറ്റൊരു വാഹനത്തിനു സൈഡ് നൽകുന്നതിനിടെ തോട്ടിലേക്കു വീണിരുന്നു.
കുത്തൊഴുക്കുള്ള വെള്ളത്തിൽ മുങ്ങിപ്പോയ വിദ്യാർഥിയെ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്. അപകടങ്ങൾ പതിവായതോടെ മുന്നറിയിപ്പു നൽകിയും പ്രതിഷേധം അറിയിച്ചും നാട്ടുകാർ ബോർഡ് സ്ഥാപിച്ചെങ്കിലും അധികൃതർ കണ്ട
മട്ടില്ല. കോട്ടാറ്റ് സെന്റ് ആന്റണീസ് സ്കൂൾ സുരക്ഷാസമിതി യോഗം പാലത്തിലും റോഡിലും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.
എംഎൽഎയ്ക്കും മരാമത്ത് വകുപ്പ് അധികൃതർക്കും പരാതി നൽകാനും തീരുമാനിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]