
പുന്നയൂർക്കുളം ∙ ഗുരുവായൂർ–പൊന്നാനി സംസ്ഥാനപാതയിൽ ഗുരുവായൂർ മുതൽ ജില്ലാ അതിർത്തിയായ വന്നേരി വരെയുള്ള റോഡിന്റെ പുനരുദ്ധാരണം വീണ്ടും അനിശ്ചിതത്വത്തിൽ. 15 കോടി രൂപ എസ്റ്റിമേറ്റിൽ ഭരണാനുമതിക്ക് സർക്കാരിനു നിൽകിയിരുന്നെങ്കിലും പണം ഇല്ലാത്തതിനാൽ ഫയൽ മടക്കി.
നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ബിഎംബിസി നിലവാരത്തിൽ നവീകരിക്കാൻ 2023ലാണ് ആദ്യം പദ്ധതി തയാറാക്കിയത്. ചാവക്കാട് റോഡ്സ് വിഭാഗം ഡിപിആർ തയാറാക്കി ചീഫ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് സമർപ്പിച്ചെങ്കിലും പദ്ധതിക്ക് അംഗീകാരം ലഭിച്ചില്ല.
രണ്ടാംവട്ടം പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും ഫണ്ട് ഇല്ലെന്നതിനാൽ നിർമാണ അനുമതി ലഭിച്ചില്ല.
ഗുരുവായൂർ കിഴക്കേ നട
മഞ്ജുളാൽ മുതൽ ജില്ലാ അതിർത്തിയായ വന്നേരി കലുങ്ക് വരെയുള്ള ഭാഗമാണ് മരാമത്ത് വകുപ്പ് ചാവക്കാട് വിഭാഗത്തിനു കീഴിൽ വരുന്നത്. 14.84 കിലോമീറ്റർ ദൂരമുള്ള റോഡ് 15 വർഷം മുൻപാണ് നവീകരിച്ചത്. ഗുരുവായൂർ മുതൽ വന്നേരി വരെ റോഡ് പൊട്ടിത്തകർന്ന അവസ്ഥയിലാണ്.
മമ്മിയൂർ, തമ്പുരാൻ പടി, നായരങ്ങാടി, മൂന്നാംകല്ല്, കൊമ്പത്തേൽ പടി, ആൽത്തറ, പുന്നൂക്കാവ് മേഖലയിൽ റോഡിൽ വലിയ കുഴികളാണ്. മഴയ്ക്ക് മുൻപ് ഇവ ക്വാറി വേസ്റ്റ് ഇട്ട് നികത്തിയെങ്കിലും മഴ കനത്തതോടെ പുതിയ കുഴികൾ രൂപപ്പെട്ടു.
മഴ മാറിയാൽ ഇവ അടയ്ക്കുമെന്ന് മരാമത്ത് വകുപ്പ് പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]