
കൊടുങ്ങല്ലൂർ ∙ അൻപത്തിരണ്ടു ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ നിന്നു മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങാനുള്ള ഒരുക്കത്തിലാണ്.
ബോട്ടുകളിൽ ജോലിക്കു പോകേണ്ട തൊഴിലാളികളിൽ പലരും വിവിധ ദേശങ്ങളിൽ നിന്നു വരുന്നവരാണ്.
തമിഴ്നാട്ടിലെ കന്യാകുമാരി, കുളച്ചൽ, തിരുവനന്തപുരം പൂന്തുറ എന്നീ സ്ഥലങ്ങളിൽ നിന്നു മത്സ്യത്തൊഴിലാളികൾ ഇൗ മേഖലയിൽ തൊഴിൽ എടുക്കുന്നുണ്ട്.
ഇവരെല്ലാം തിരിച്ചെത്തിത്തുടങ്ങി. ഏതാനും വർഷങ്ങളായി മത്സ്യബന്ധനമേഖലയിൽ മാന്ദ്യം രൂക്ഷമാണ്.
തൊഴിലാളികളുടെ കൂലിയും ഡീസൽ വിലയും കഴിഞ്ഞു ചെലവിനുള്ള പണം പോലും ബോട്ടിൽ നിന്നു ലഭിക്കുന്നില്ല. രണ്ടു വർഷം മുൻപ് വേനലിൽ അഴീക്കോട് ഉൾപ്പെടെ മത്സ്യബന്ധന മേഖലയിൽ ചെമ്മീൻ കൊയ്ത്ത് ഉണ്ടായിരുന്നു.
എന്നാൽ, ഇക്കുറി കാര്യമായ മത്സ്യം ലഭിച്ചില്ല. അഴീക്കോട്, മുനമ്പം, മാല്യങ്കര ഭാഗത്തു നിന്നു അറുനൂറിലേറെ ബോട്ടുകൾ മത്സ്യബന്ധനത്തിനു പോകുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]