
സാറിനെ ഓടിത്തോൽപിച്ചാൽ സ്കൂളിന് അവധി തരുമോ; കലക്ടർക്ക് ഏഴാം ക്ലാസുകാരന്റെ ചാലഞ്ച്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലപ്പിള്ളി ( തൃശൂർ)∙ കലക്ടർ അർജുൻ പാണ്ഡ്യൻ പങ്കെടുത്ത 12 കിലോമീറ്റർ കൂട്ടയോട്ടത്തിൽ അവധി ആവശ്യവുമായി ഏഴാം ക്ലാസുകാരൻ സൽമാൻ. ‘കലക്ടർ സാറിനെ ഓടിത്തോൽപിച്ചാൽ സ്കൂളിനു അവധി തരുമോ’ എന്നായിരുന്നു കലക്ടറോട് തൃശൂർ ലൂർദ് സെന്റ് മേരീസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി സൽമാന്റെ നിഷ്കളങ്കമായ ചോദ്യം.
എൻഡ്യുറൻസ് അത്ലറ്റ്സ് ഓഫ് തൃശൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓട്ടം ഫ്ലാഗ് ഓഫ് ചെയ്ത ശേഷം കലക്ടർ ഓടാൻ തുടങ്ങുമ്പോഴാണ് സൽമാന്റെ ചോദ്യം. തൃശൂരിലെ എല്ലാ കുട്ടികൾക്കും കൂടി വേണ്ടിയാണ് താൻ അവധി ചോദിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ചാലഞ്ച് ഏറ്റെടുത്ത് ഓട്ടം തുടങ്ങിയ കലക്ടറും സൽമാനും ഉൾപ്പെടെയുള്ളവർ സൗഹൃദ ഓട്ടം ഒരുമിച്ച് ഫിനിഷ് ചെയ്തു. വരുന്ന ദിവസങ്ങളിൽ മഴമൂലം അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നാൽ മികച്ച പ്രകടനം കാഴ്ചവച്ച സൽമാന്റെ പേരിൽ അവധി ‘പ്രഖ്യാപിക്കാമെന്ന്’ ഉറപ്പും നൽകിയാണ് ് കലക്ടർ മടങ്ങിയത്.
സ്കൂളിലെ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്തിലെത്തിയ അനുഭവവും സൽമാൻ കലക്ടറുമായി പങ്കുവച്ചു. മിക്കപ്പോഴും മാരത്തണുകളിൽ പങ്കെടുക്കാറുള്ള കലക്ടർക്കൊപ്പം കുട്ടികളും പ്രായമായവരും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.പാലപ്പിള്ളി ജംക് ഷനിൽ നിന്ന് ആരംഭിച്ച് പാലപ്പിള്ളി ഗ്രൗണ്ടിൽ അവസാനിച്ചു.