
മനോരമ സമ്പാദ്യം–ജിയോജിത് സൗജന്യ ഓഹരി-മ്യൂച്ചൽ ഫണ്ട് നിക്ഷേപ സെമിനാർ ജൂലൈ 2ന് കുന്നംകുളത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുന്നംകുളം ∙ മലയാള മനോരമ സമ്പാദ്യം ധനകാര്യ സേവനദാതാവായ ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡുമായി സഹകരിച്ച് നടത്തുന്ന സൗജന്യ ഓഹരി – മ്യൂച്ചൽ ഫണ്ട് നിക്ഷേപ ബോധവൽകരണ പരമ്പരയുടെ 36-ാമത് സെമിനാർ കുന്നംകുളം കെആർ ഗ്രാൻഡ് റീജൻസിയിൽ ജൂലൈ 2ന് വൈകിട്ട് 5 മുതൽ 7 വരെ നടക്കും. കുന്നംകുളം ദ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ.പി.സാക്സൺ ഉദ്ഘാടനം ചെയ്യും.
ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ് നോർത്ത് കേരള സ്റ്റേറ്റ് ഹെഡ് എ.കെ.ശബരീഷ് അധ്യക്ഷത വഹിക്കും. ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ് റീജിയനൽ ഹെഡ് കെ.പ്രശാന്തൻ സംശയങ്ങൾക്ക് മറുപടി നൽകും.
ഓഹരി, മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം നേടാം, ലാഭ വിഹിതം നൽകുന്ന മികച്ച ഓഹരികൾ, നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മ്യൂച്വൽഫണ്ടുകൾ, നഷ്ടപ്പെട്ട ഓഹരികൾ വീണ്ടെടുക്കൽ, നോമിനി അപ്ഡേഷൻ, കെവൈസി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം, ഓഹരികളുടെ സ്ഥിതിഗതികൾ തീർപ്പാക്കൽ തുടങ്ങി നിക്ഷേപകരുടെ സംശയങ്ങൾക്ക് സെമിനാറിൽ നിന്നും മറുപടി ലഭിക്കും.
മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ആയി ലഭിക്കും. സെമിനാറിന്റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടക്കും. വിജയികൾക്ക് ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും നൽകും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്.
ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ്, മലയാള മനോരമ എന്നിവയുടെ സ്റ്റോളുകളും ഉണ്ടായിരിക്കും. ഓഹരി വിപണിയെകുറിച്ച് ഡോ. വി.കെ.വിജയകുമാർ എഴുതിയ മനോരമ ബുക്സിന്റെ പുസ്തകങ്ങൾ മനോരമ സ്റ്റാളിൽ നിന്നും വിൽപനയ്ക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 99958 05393 (കെ.എസ്.ശരണകർത്തിക്, ബ്രാഞ്ച് മാനേജർ, ജിയോജിത്, കുന്നംകുളം) എന്ന നമ്പരിൽ ബന്ധപ്പെടുക.