
തൃശൂർ ജില്ലയിൽ ഇന്ന് (30-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്
∙ മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.
∙ കേരളതീരത്തുനിന്നു ജൂൺ ഒന്നു വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
ഒഴിവ്
ചാലക്കുടി ∙ വിജയരാഘവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ തസ്തികയിൽ ഇക്കണോമിക്സ്, കൊമേഴ്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്.
കുഴൂർ ∙ ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. യോഗ്യതയുള്ളവർ ജൂൺ 3നു 10.30ന് ഇന്റർവ്യൂവിന് സ്കൂളിൽ ഹാജരാകണം.
ചായ്പൻകുഴി ∙ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, ബയോളജി, മാത്തമാറ്റിക്സ്, ഇംഗ്ലിഷ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 31 ന് രാവിലെ 10.30 ന്. 9497317238.
ഇരിങ്ങാലക്കുട∙ സെന്റ് ജോസഫ്സ് കോളജിൽ സോഷ്യൽ വർക്ക് വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 2 നും അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 3ന് 10നും നടക്കും. പി.എച്ച്ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
കാട്ടൂർ∙ പോംപൈ സെന്റ് മേരീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ജനറൽ ഫൗണ്ടേഷൻ കോഴ്സ് (ജൂനിയർ) നോൺ വൊക്കേഷനൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 4ന് 10.30 ന് നടക്കും.
കരൂപ്പടന്ന∙ ജിഎച്ച്എസ്എസ് യുപി വിഭാഗത്തിൽ ഒരു മാസത്തെ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 2ന് 2ന് നടക്കും.
കാട്ടൂർ∙ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 11ന് നടക്കും. 9995407932.
മുല്ലശേരി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്കൃതം, ഇക്കണോമിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 2ന് ഉച്ചയ്ക്ക് 1ന് സ്കൂൾ ഓഫിസിൽ.
വലപ്പാട് ∙ ഗവ. വിഎച്ച്എസ് സ്കൂളിൽ, വിഎച്ച്എസ്ഇ വിഭാഗത്തിൽ ഫിസിക്സ്, ഇഡി തസ്തികകളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ 3ന് 11ന്.
ഗുരുവായൂർ ∙ ജിയുപി സ്കൂളിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി), യുപിഎസ്ടി അധ്യാപക ഒഴിവ്. കെ ടെറ്റ് നിർബന്ധം. അഭിമുഖം ഇന്ന് 2ന്.