
ടൈൽ വിരിച്ചു; പിന്നാലെ റോഡ് നിലംപൊത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുത്തൻചിറ ∙ അടുത്തിടെ ടൈൽ വിരിച്ച പകരപ്പിള്ളി – പൊരുമ്പക്കുന്ന് റോഡ് തകർന്നു, പാടശേഖരത്തിനോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞ് നിലംപൊത്തി. കൂടുതൽ ഭാഗം ഇടിയാറായ സ്ഥിതിയിലാണ്. റോഡ് ശാസ്ത്രീയമായി നവീകരിക്കണമെന്ന ആവശ്യം നിലനിൽക്കുമ്പോഴാണ് അതിനു ശ്രമിക്കാതെ ടൈൽ വിരിച്ചതെന്നു നാട്ടുകാർ പറയുന്നു. നവീകരണത്തിന്റെ ഭാഗമായി അടിത്തറ ഉറപ്പിക്കുകയോ വശങ്ങൾ ഉയർത്തുകയോ ചെയ്യാതെ അവസാനം നടപ്പാക്കേണ്ട ടൈൽ വിരിച്ച് പദ്ധതി അവസാനിപ്പിക്കുകയായിരുന്നെന്നും യുഡിഎഫ് ആരോപിച്ചു.റോഡ് ഇടിഞ്ഞതിലും മങ്കിടി സഹകരണ ബാങ്ക് – വിക്ടറി ക്ലബ് റോഡിന്റെ സൈഡ് ഉയർത്താതെ റോഡ് നവീകരിച്ചതിലും പഞ്ചായത്ത് കമ്മിറ്റിയിൽ യുഡിഎഫ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി. വാസന്തി സുബ്രഹ്മണ്യൻ, വി.എ.നദീർ, വി.എസ്.അരുൺരാജ്, ജിസ്മി സോണി, പത്മിനി ഗോപിനാഥ്, ആമിന ആഷിഖ് എന്നിവർ പ്രസംഗിച്ചു.