
തെളിവെടുപ്പിന് എത്തിച്ച ലഹരിക്കേസ് പ്രതി ബെംഗളൂരുവിൽ പൊലീസിനെ വെട്ടിച്ച് കടന്നു
തൃശൂർ ∙തെളിവെടുപ്പിന് ബെംഗളൂരുവിൽ എത്തിച്ച പ്രതി പൊലീസ് ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയിൽ നിന്ന് രക്ഷപ്പെട്ടു. കൈവിലങ്ങഴിച്ച് പൈപ്പ് വഴി താഴേക്ക് ഊർന്നാണ് മുങ്ങിയത്.
എംഡിഎംഎ തൂക്കി വിറ്റ കേസിൽ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്ത മനക്കൊടി സ്വദേശി ആൽവിൻ (21) ആണ് ഹൊസൂരിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ നിന്ന് രക്ഷപ്പെട്ടത്. കട്ടിലിൽ കയ്യാമം വച്ചാണ് ഇയാളെ കിടത്തിയിരുന്നത്.
കൈവിലങ്ങിന്റെ താക്കോൽ മേശവലിപ്പിലാണ് സൂക്ഷിച്ചിരുന്നത്. പൊലീസുകാരുടെ ശ്രദ്ധ തെറ്റിയ സമയം ഇയാൾ താക്കോലെടുത്ത് കയ്യാമം തുറന്ന് ജനൽ വഴി പുറത്തുകടന്ന് പൈപ്പ് വഴി താഴേക്ക് ഊർന്നിറങ്ങുകയായിരുന്നുവെന്നാണു വിവരം.
പൊലീസ് ബഹളം വച്ച് താഴെ എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു. ഇയാൾക്കായി തിരച്ചിൽ തുടരുന്നു.
കോടതി റിമാൻഡ് ചെയ്ത പ്രതിയെ തെളിവെടുപ്പിനായാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]