
തൃശൂർ ജില്ലയിൽ ഇന്ന് (30-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫുട്ബോൾ പരിശീലന ക്യാപ് 1 മുതൽ
കോലഴി ∙‘ഫുട്ബോൾ ആണ് ലഹരി’ എന്ന ആശയത്തിൽ ആട്ടോർ ബ്രദേഴ്സ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സൗജന്യ ഫുട്ബോൾ പരിശീലന ക്യാപ് 1 മുതൽ മേയ് 31 വരെ ആട്ടോർ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. 7 മുതൽ 17 വയസ്സു വരെയുള്ളവർക്കു പങ്കെടുക്കാം. ഫോൺ: 8606886865.
ജോലി ഒഴിവ്
എളവള്ളി ∙പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയറുടെ ഒഴിവുണ്ട്. 3 വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ, അല്ലെങ്കിൽ 2 വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഏപ്രിൽ 4ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം.
നീന്തൽ പരിശീലന ക്യാംപ്
കൊരട്ടി ∙ മംഗലശേരി യുണൈറ്റഡ് ക്ലബ് ഒരുക്കുന്ന നീന്തൽ പരിശീലന ക്യാംപ് ഒന്നിന് ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള സെമി ഒളിംപിക് സ്വിമ്മിങ് പൂളിൽ വിദഗ്ധരുടെ നേതൃത്വത്തിലാണു പരിശീലനം. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. വനിതകൾക്കു പ്രത്യേകം വനിതാ ട്രെയിനർമാർ ഉണ്ടായിരിക്കും. റജിസ്ട്രേഷൻ ആരംഭിച്ചതായി സെക്രട്ടറി പി.ഡി.ബാബു അറിയിച്ചു. ഫോൺ: 9188525886, 9188525887.
വാഴക്കന്ന് വിതരണം
പുന്നയൂർ ∙ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നേന്ത്രൻ, ഞാലിപ്പൂവൻ, ഗ്രാൻഡ് നയൻ ഇനത്തിലെ 6250 വാഴക്കന്നുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുഹറ ബക്കർ അധ്യക്ഷയായി. കെ.എ.വിശ്വനാഥൻ, ഷരീഫ, ഷൈബ, കൃഷി ഓഫിസർ ഗംഗാദത്തൻ എന്നിവർ പ്രസംഗിച്ചു.
പട്ടയം: അപേക്ഷകൾ ഏപ്രിൽ 30 വരെ
ഇരിങ്ങാലക്കുട∙ സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷന്റെ ഭാഗമായി പട്ടയങ്ങൾ ലഭിക്കാനുള്ള അപേക്ഷകൾ ഏപ്രിൽ 30 വരെ സ്വീകരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു. അതതു താലൂക്ക് ഓഫിസുകളിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. മണ്ഡലം തല പട്ടയ അസംബ്ലി മന്ത്രി ഉദ്ഘാടനം ചെയ്തു. ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.എസ്.തമ്പി, കെ.ആർ.ജോജോ, ലിജി രതീഷ്, ബിന്ദു പ്രദീപ്, ടി.വി.ലത, ആർഡിഒ എം.സി.റെജിൽ, തഹസിൽദാർ സിമേഷ് സാഹു പ്രസംഗിച്ചു.