തൃശൂർ ∙ എഴുതി തയാറാക്കിയ ഏറ്റവും നീളം കൂടിയ ബൈബിൾ പതിപ്പ് ഇനി തൃശൂരിനു സ്വന്തം. പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയുടെയും അതിരൂപതയിലെ കെസിവൈഎമ്മിന്റെയും നേതൃത്വത്തിൽ തയാറാക്കിയ 100 കിലോമീറ്റർ നീളമുള്ള ബൈബിൾ കയ്യെഴുത്ത് കർദിനാൾ മാർ ജോർജ് കൂവക്കാട് അവസാന വാക്യം എഴുതി പ്രകാശനം ചെയ്തു.
ലോകത്തിലെ ഏറ്റവും നീളം കൂടിയ കയ്യെഴുത്ത് ബൈബിൾ എന്ന ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ബഹുമതിയും ഇതുവഴി നേടി.
ജൂബിലി വർഷമായ 2025ൽ 2025 പേർ ചേർന്നാണ് ബസിലിക്കയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ബൈബിൾ തയാറാക്കിയത്. ഈടു നിൽക്കുന്നതും ചുരുട്ടി സൂക്ഷിക്കാൻ കഴിയുന്നതുമായ തുണിയിൽ പ്രത്യേക പേന ഉപയോഗിച്ച് പൂർണമായും പകർത്തി എഴുതിയതാണ് ബൈബിൾ.
ഇതു ബസിലിക്കയിലെ ബൈബിൾ ടവറിനുള്ളിൽ സ്ഥാപിക്കും. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് പ്രതിനിധി എം.കെ.
ജോസ് ബഹുമതി ഫലകം കൈമാറി. ബസിലിക്ക റെക്ടർ ഫാ.തോമസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു.
ഫാ.ജിയോ ചെരടായി, ഫാ.സാജൻ വടക്കൻ, ഫാ.അലക്സ് മരോട്ടിക്കൽ, ഫാ.റെന്നി മുണ്ടൻകുരിയൻ, മാനേജിങ് ട്രസ്റ്റി ജോസ് ആലപ്പാട്, ശതാബ്ദി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ടി.കെ.
അന്തോണിക്കുട്ടി, കൾചറൽ കമ്മിറ്റി കൺവീനർ പോൾസൺ ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു. കെസിവൈഎം അതിരൂപത ഭാരവാഹികൾ, ബസിലിക്ക കൈക്കാരന്മാർ, വിവിധ ഫൊറോന യൂണിറ്റ് ഭാരവാഹികൾ, യുവജന പ്രതിനിധികൾ, ഇടവക പ്രതിനിധികൾ, ശതാബ്ദി വർഷ ആഘോഷ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബസിലിക്കയിലെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിതരണോദ്ഘാടനവും നടന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

