മലക്കപ്പാറ ∙ ആദിവാസി വിഭാഗങ്ങൾക്കായി പെരുമ്പാറ ഗിരിജൻ സൊസൈറ്റിയുടെ സമീപം നിർമിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ മേൽക്കൂര പെരുമഴയത്ത് കോൺക്രീറ്റ് ചെയ്തതായി പരാതി. രണ്ടു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ ആദ്യ നിലയാണ് ശക്തമായ മഴയിൽ കോൺക്രീറ്റ് ചെയ്തത്. രണ്ടാം നിലയുടെ പണികൾ അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ 14ന് ശക്തമായ മഴ പെയ്ത നേരത്തായിരുന്നു ആദ്യത്തെ നിലയുടെ കോൺക്രീറ്റിങ് നടത്തിയതെന്ന് പറയുന്നു.
വിവിധ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുന്ന വിധത്തിലാണ് കെട്ടിടത്തിന്റെ നിർമാണം.
നിലവിൽ ട്രൈബൽ ഒപി പ്രവർത്തിക്കുന്നത് സ്വകാര്യ കമ്പനി നൽകിയ കെട്ടിടത്തിലാണ്. പഞ്ചായത്തിൽ ആനക്കയം മുതൽ മലക്കപ്പാറ വരെ വനത്തിൽ താമസിക്കുന്നവരുടെ ആരോഗ്യ സുരക്ഷ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം പണിയുന്നത്.
നിർമാണം നടക്കുമ്പോൾ ഉത്തരവാദപ്പെട്ടവർ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. മഴയത്ത് കോൺക്രീറ്റ് ചെയ്തതിനാൽ കെട്ടിടത്തിന് ബലക്ഷയം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഗുണനിലവാരം പരിശോധിക്കണമെന്നും ആദിവാസി മോർച്ച മുൻ ജില്ലാ പ്രസിഡന്റ് സിമിൽ ഗോപി ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

